Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ജോര്‍ജ് തോട്ടപ്പുറം Published on 07 September, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് താഫ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിക്കും.

ഓണസദ്യയ്ക്കുശേഷം മാവേലിയുടെ നേതൃത്വത്തില്‍ വര്‍ണ്ണശബളമായ ഘോഷയാത്ര നടത്തപ്പെടും. കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും, ചെണ്ടമേളവും, പുലകളിയും, ഘോഷയാത്രയ്ക്ക് മോടി വര്‍ദ്ധിപ്പിക്കും. തുടര്‍ന്ന് ചിക്കാഗോയിലെ വിവിധ ഡാന്‍സ് ട്രൂപ്പുകളുടെ നേതൃത്വത്തില്‍ മുന്നൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

ഫൊക്കാന, ഫോമ പ്രസിഡന്റുമാരായ ജി.കെ. പിള്ള, ബേബി ഊരാളില്‍ എന്നിവര്‍ ഓണോഘോഷപരിപാടികളില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതായിരിക്കും. ചിക്കാഗോ മലയാളി അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന ഓണാഘോഷപരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും പ്രത്യേകമായി ക്ഷണിക്കുന്നു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക