Image

അരിസോണ മലയാളി അസോസിയേഷന്‍ ഓണാഘോഷം 18ന്

റോയി മണ്ണൂര്‍ Published on 07 September, 2011
അരിസോണ മലയാളി അസോസിയേഷന്‍ ഓണാഘോഷം 18ന്

ഫീനിക്‌സ് : അരിസോണ മലയാള അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 18-ാം തീയതി ഞായറാഴ്ച വൈകീട്ട് 4മണി മുതല്‍ ഫീനിക്‌സിലെ ഇന്ത്യോ-അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടക്കും.

പാട്ട്, ഡാന്‍സ്, തിരുവാതിരക്കളി, വള്ളംകളി തുടങ്ങി നിരവധി കേരളീയ കലകള്‍ സ്റ്റേജുകളില്‍ അവതരിപ്പിക്കും. തുടര്‍ന്ന് കേരളീയ ശൈലിയില്‍ വാഴയിലയില്‍ ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്. അനി ബോബി കള്‍ച്ചറല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

അരിസോണ മലയാളി അസോസിയേഷന്‍ ഓണാഘോഷം 18ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക