Image

ഗില്‍ബര്‍ട്ട് ഒരുമയുടെ ഓണാഘോഷം സെപ്റ്റംബര്‍ 17ന്

റോയി മണ്ണൂര്‍ Published on 07 September, 2011
ഗില്‍ബര്‍ട്ട് ഒരുമയുടെ ഓണാഘോഷം സെപ്റ്റംബര്‍ 17ന്
ഫീനിക്‌സ് : അരിസോണയിലെ ഗില്‍ബര്‍ട്ട് സിറ്റിയിലെ സൗത്ത് ഇന്ത്യാക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17-ാം തീയതി ശനിയാഴ്ച വൈകീട്ട് 5മണി മുതല്‍ രാത്രി 11.00 മണി വരെ സാന്‍ റ്റാണ്‍ എലിമെന്ററി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

അമേരിക്കന്‍ ദേശീയഗാനത്തോടുകൂടി കലാപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നാടന്‍ പാട്ടുകള്‍ , ഡാന്‍സ്, തിരുവാതിരകളി, ഓട്ടംതുള്ളല്‍ , സ്‌കിറ്റുകള്‍ തുടങ്ങി അനവധി കലാപരിപാടി നടക്കും. ഓലക്കുട ചൂടിയ മാവേലി മന്നനും, അത്തപ്പുക്കളവും, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണസദ്യയും ചടങ്ങിന് മാറ്റ് കൂട്ടും.
ഒരുമയിലെ അംഗങ്ങളല്ലാത്തവര്‍ക്കും അതിഥിയായി, ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കും.

ആഘോഷകമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി ഫ്രാന്‍സിസ് മാത്യൂവും, കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനറായി കുരുവിള ലൂക്കും, ഫുഡ് കമ്മിറ്റി കോര്‍ഡിനേറ്ററായി ഗോപകുമാര്‍ കൊട്ടരക്കരയും പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫ്രാന്‍സിസ് മാത്യൂ-480-225-1998
കുരുവിള ലൂക്ക്-480-406-1171
ഗോപകുമാര്‍ - 480-668-5086

ഗില്‍ബര്‍ട്ട് ഒരുമയുടെ ഓണാഘോഷം സെപ്റ്റംബര്‍ 17ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക