Image

സഫലതയുടെ സമാപ്‌തി (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 22 January, 2013
സഫലതയുടെ സമാപ്‌തി (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
വളരെ കൗതുകത്തോടെയായിരിക്കും വായനക്കാരന്‍ മലകളും താഴ്‌വരകളും എന്ന നോവല്‍ വായിച്ച്‌ തുടങ്ങുക. കാരണം ഈ നോവലിലെ നായകന്‍ മലകളൂം താഴ്‌വരകളും പിന്നെ സുന്ദരിമാരുമുള്ള ഒരു ലോകത്തേക്ക്‌ അവനെ കൊണ്ട്‌ പോകുന്നു. ഭാരതീയര്‍ക്ക്‌ അവരുടെ രാജ്യത്തെ തന്നെ മറ്റു സംസ്‌ഥാനങ്ങളെക്കുറിച്ചുള്ള അറിവ്‌ വായനയിലൂടെയും ദ്രുശ്യമാധ്യമങ്ങള്‍ നല്‍കുന്ന കാഴ്‌ചയിലൂടെയും മാത്രമായിരിക്കും. അത്‌ കൊണ്ട്‌ മറ്റ്‌ സംസ്‌ഥാനങ്ങളെക്കുറിച്ചറിയാനുള്ള ജിജ്‌ഞാസ എല്ലാവരിലുമുണ്ട്‌, വിശേഷിച്ച്‌്‌ നാഗാലന്റിനെ പറ്റിയാകുമ്പോള്‍. കാരണം ഭാരതീയരില്‍ നിന്നും കാഴ്‌ചയില്‍ വ്യത്യസ്‌ഥരാണവര്‍. അവരെ ഭാരതീയ-മംഗോളിയ സങ്കരവംശമായി കരുതി പോരുന്നു. കൂടാതെ മഹാഭാരതത്തില്‍ പറയുന്നത്‌ ജനമേജയന്‍ ഇവരുടെ വംശം പൂര്‍ണ്ണമായി നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്‌. അങ്ങനെ ശരാശരി വായനക്കാരന്റെ മനസ്സിലേക്ക്‌ അവിടത്തെ ജനതയും ചുറ്റുപാടും അവ്യക്‌തമായ അകലത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഈ പുസ്‌തജത്തിന്റെ താളുകള്‍ അതിലേക്ക്‌ വെളിച്ചം വീശികൊണ്ട്‌ ഉത്സാഹത്തോടെ അവന്റെ മുന്നില്‍ മറയുന്നു.

പുസ്‌തകം വായിക്കാനാരംഭിക്കുമ്പോള്‍ ഇതിലെ നായക കഥാപാത്രം ഭാരതത്തിന്റെ തെക്കെ അറ്റത്തുള്ള കേരളമെന്ന സംസ്‌ഥാനത്തില്‍ നിന്നും ഭാരതത്തിന്റെ വടക്ക്‌കിഴക്ക്‌ സ്‌ഥിതി ചെയ്യുന്ന നാഗാലാന്റില്‍ എത്തിയിരിക്കയാണ്‌. അപ്പോള്‍ നോവലിലെ നായകന്റെ പ്രായം ഇരുപത്തിരണ്ടു വയസ്സാണ്‌.

ആത്മകഥാംശം ഉള്ള നോവല്‍ എന്നു പറയുമ്പോള്‍ ഇത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്‌്‌. ഒരു പക്ഷെ പുസ്‌തകം എഴുതുന്നത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമായിരിക്കാം. എങ്കിലും അന്നു മനസ്സില്‍ പതിഞ്ഞ, കോളേജില്‍ നിന്നും പുതുതായി ഡിഗ്രി നേടിയെത്തിയ ഒരു യുവാവിന്റെ അനുഭവങ്ങള്‍ ആണ്‌ നോവലിസ്‌റ്റ്‌ വിവരിക്കുന്നത്‌. തന്മൂലം വരികളില്‍ ആവേശമുണ്ട്‌, നിശ്‌ചയദാര്‍ഢ്യമുണ്ട്‌, നിസ്വാര്‍ത്ഥമായ സേവനമനസ്‌ഥിതിയുടെ പ്രകാശമുണ്ട്‌. യുവത്വത്തിന്റെ തളരാത്ത ലക്ഷ്യബോധമുണ്ട്‌. പിന്നെ നിലാവിന്റെ നേര്‍മ്മ പോലെ പ്രണയസൗഹ്രുദങ്ങളുടെ കുളിര്‍മ്മയും അവിടവിടെ തരിച്ചുനില്‍ക്കുന്നുണ്ട്‌.

കേരളത്തിലെ ജോലിഅവസരങ്ങളുടെ കുറവ്‌ മലയാളികളെ പ്രവാസികള്‍ ആക്കുന്നു എന്നും സ്വന്തം നാട്‌ അവനു വിദേശമാകുമെന്നും ഗ്രുഹാതുരത്വത്തോടെ ഓര്‍മ്മിച്ചുനിന്ന ജോ എന്ന ഇതിലെ ജഥാപാത്രത്തിനു ചുറ്റും സ്‌നേഹവും ആദരവും പ്രജടിപ്പിക്കുന്ന കുറേ മനുഷ്യര്‍ എത്തുന്നു. അവരിലൂടെ വായനക്കാര്‍ക്ക്‌ നാഗാലാന്റിലെ ഒരു കുഗ്രാമത്തിന്റെ തെളിഞ്ഞ ചിത്രം ലഭിക്കുന്നു. ഇന്ത്യയുടെ പതിനാറാമത്തെ സംസ്‌ഥാനമായി 1963 ല്‍ നാഗാലാന്റ്‌ സ്‌ഥാപിക്കപ്പെട്ടെങ്കിലും നാഗാവിപ്ലവകാരികളും ഇന്ത്യന്‍ പട്ടാളവും അവിടത്തെ ജനതയൂടെ സമാധാനം കെടുത്തികൊണ്ടിരുന്നു. വന്യമ്രുഗങ്ങളുടെ പേടിപ്പിക്കുന്ന ശബ്‌ദമുയരുന്ന ചുറ്റുപാടുമുള്ള കാട്‌, ഇന്ത്യന്‍ പട്ടാളം രാത്രികാലങ്ങളില്‍ വിപ്ലവകാരികള്‍ക്ക്‌ മേല്‍ വര്‍ഷിക്കുന്ന ആഗ്നേയപിണ്ഡങ്ങള്‍ വീഴുന്ന ശബ്‌ദം, അതിന്റെ കണ്ണഞ്ചിക്കുന്ന പ്രകാശം. പാവം നാഗന്മാരുടെ ജീവിതത്തില്‍ ശാന്തിയും സമാധാനവുമില്ല. എന്നിട്ടും അവര്‍ സന്തോഷമുള്ള ജനതയായി കൊച്ചു കൊച്ച്‌ സന്തോഷങ്ങള്‍ കണ്ടെത്തുന്നു. ആധുനിക ഉപജരണങ്ങള്‍ ഒന്നുമില്ലാതെ മനോഹരമായ കരകൗശല വസ്‌തുക്കള്‍ ഉണ്ടാക്കുന്നു. അവരുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കാന്‍ ദൂരത്ത്‌ നിന്നും വന്ന അദ്ധ്യാപകനെ സ്വാഗതം ചെയ്യാനും സ്വീകരിക്കാനും അദ്ദേഹത്തിനു ഭക്ഷണം കൊടുക്കാനും ഗ്രാമവാസികള്‍ തയ്യാറാകുന്നു. ആതിഥ്യമര്യാദയും നിഷ്‌ക്കളങ്കമായ ഹ്രുദയുവുമുള്ള ഒരു ജനതയുടെ കഷ്‌ടപ്പാടുകള്‍ പുറം ലോകം അറിയുന്നില്ല. അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആ മലകളില്‍ താഴ്‌വരകളില്‍ തങ്ങി നില്‍ക്കുന്നു.

ആ കാലഘട്ടത്തിലാണ്‌ നോവലിസ്‌റ്റ്‌ അവിടെ ചെല്ലുന്നത്‌. കഥകളിലൂടെ, കഥാ സന്ദര്‍ഭങ്ങളിലൂടെ അദ്ദേഹം ചെന്നെത്തിയ പ്രദേശത്തിന്റെ ചരിത്രവും, ഭാഷയും സംസ്‌കാരവും, ജീവിതവുമെല്ലാം ഉരുത്തിരിയുകയാണ്‌. അല്ലാതെ അത്തരം വിവരങ്ങള്‍ വിവരിക്കുകയല്ല. അത്‌ രചനാതന്ത്രങ്ങളുടെ മികവായി കാണാവുന്നതാണ്‌. പ്രിയപ്പെട്ട കുടുംബവും സൗകര്യങ്ങളും വിട്ട്‌ പ്രാഥമികാവശ്യങ്ങള്‍ക്ക്‌്‌ പോലും സൗജര്യമില്ലാത്ത ആ ഗ്രാമം പക്ഷെ നോവലിസ്‌റ്റിന്‌ ഇഷ്‌ടമാകുന്നു. പാവപ്പെട്ട ഒരു ജനതക്ക്‌ വിജ്‌ഞാനം നല്‍കി അവരെ ഉദ്ധരിക്കണമെന്ന ആദര്‍ശം അദ്ദേഹത്തില്‍ ഉടലെടുക്കുന്നു. അമേരിക്കന്‍ ബാപ്‌റ്റിസ്‌റ്റ്‌ മിഷണിമാര്‍ ക്രിസ്‌തുമതത്തിലേക്ക്‌ മാറ്റിയ ഒരു ജനസമൂഹമാണവിടെയെങ്കിലും അവരുടെ പൂര്‍വ്വികരുടെ പരമ്പരാഗതമായ ആഘോഷങ്ങള്‍ അവര്‍ ആചരിച്ച്‌ വരുന്നത്‌ നോവലിസ്‌റ്റ്‌ സൂചിപ്പിക്കുന്നുണ്ട്‌. എങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും സങ്കോചമില്ലാതെ പെരുമാറുന്ന ഒരു സാമൂഹ്യവ്യവസ്‌ഥിതി അവിടെ നില നില്‍ക്കുന്നതായി നമുക്ക്‌ കാണാം. അതേക്കുറിച്ച്‌ നോവലിലെ ഒരു കഥാപാത്രം നോവലിസ്‌റ്റിനോട്‌ ഇങ്ങനെ പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവിടെ ഞങ്ങള്‍ പുതുതായി ക്രിസ്‌ത്യാനികളായതിനാല്‍ വളരെ കുറച്ചു മാത്രമേ പാപം ചെയ്യാറുള്ളു. ഒരു നാഗസുന്ദരിയെ വിവാഹം കഴിച്ച്‌ ഓജോ (ബഹുമാനപൂര്‍വ്വം നാഗന്മാര്‍ ഉപയോഗിക്കുന്ന ഒരു വാക്ക്‌, പേരിനു മുമ്പ്‌ ആ പദം അവര്‍ ചേര്‍ത്ത്‌ വിളിക്കുന്നു) ഇവിടെ കഴിയുന്നതാണു്‌ ഞങ്ങള്‍ക്കിഷ്‌ടം എന്ന്‌ ഈ പുസ്‌തകത്തില്‍ മൂന്ന്‌ സ്‌ഥലത്ത്‌ നമ്മള്‍ വായിക്കുന്നുണ്ട്‌. അപ്പോഴൊക്കെ നോവലിസ്‌റ്റുമായി സൗഹ്രുദത്തോടെ ഇടപഴകുന്ന ഒരു സുന്ദരിയിലേക്ക്‌ വായനക്കാരന്റെ പ്രതീക്ഷ നീണ്ടുപോകും. എന്നാല്‍ അവരുടെ ഹ്രുദയസംവാദങ്ങളുടെ കാണാപ്പുറത്ത്‌ വായനക്കാരനെ വെറുതെ ചിന്തിച്ചു നിര്‍ത്തുന്നു നോവലിസ്‌റ്റ്‌. ഭാഷയുടെ സൂക്ഷമായ പ്രയോഗത്തിന്റെ ശക്‌തിയാണു ഇവിടെ പ്രതിഫലിക്കുന്നത്‌. പൂനിലാവുള്ള ഒരു രാത്രിയില്‍ നാഗന്മാരുടെ ആചാരപ്രജാരം യുവതിയുവാക്കള്‍ ആടിപാടുമ്പോള്‍ നോവലിസ്‌റ്റും ആ സുന്ദരിയുമായി അടുക്കാന്‍ തുടങ്ങവെ ഒന്നുമറിയാതെ അവിടെ പ്രത്യക്ഷപ്പെട്ട മറ്റ്‌ പരിചയക്കാരാല്‍ ആ പ്രേമപൂനിലാവിനു മങ്ങലേറ്റു. നോവലിന്റെ അവസാനം വരെ വായനക്കാരില്‍ ആ ബന്ധം സാഫല്യമടയുമെന്ന ഒരു ആകാംക്ഷ വളര്‍ത്താന്‍ വളരെ സമര്‍ത്ഥമായി നോവലിസ്‌റ്റിനു കഴിഞ്ഞിട്ടുണ്ട്‌. അതിന്റെ പരിണാമവും മനോഹരമാക്കി.

ഗ്രാമീണരുടെ അകമഴിഞ്ഞ സ്‌നേഹത്തിന്റെ മുന്നില്‍ എല്ലാ ബുദ്ധിമുട്ടുകളും അദ്ദേഹം മറക്കുന്നു. അനുഭവങ്ങളുടെ പടരാത്ത മഷിയില്‍ മുക്കിയെഴുതിയത്‌ കൊണ്ട്‌ വായനക്കാര്‍ക്കും ആ പ്രദേശത്തോടും ആളുകളോടും പ്രിയം ജനിക്കുന്നു. ലളിതവും സ്‌പഷ്‌ടവുമായ ഭാഷയുടെ ഭംഗി വായനക്കാരനനുഭവപ്പെടുന്നു. ആത്മകഥാപരമായ നോവലായലും, സങ്കല്‍പ്പ കഥയായാലും, ഒരു പ്രദേശത്തിന്റെ ചരിത്രവും സംസ്‌കാരവും വിവരിക്കുന്ന പുസ്‌തകമായാലും ഈ നോവലിന്റെ പ്രത്യേകത അതില്‍ ഭാവന യാഥാര്‍ത്ഥ്യവുമായി മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍ ഇഴുകി ചേരുന്നു എന്നാണു്‌. ഒരു യഥാര്‍ത്ഥ സംഭവത്തെ അങ്ങനെ തന്നെ പകര്‍ത്താം, കല്‍പ്പനകളുടെ തൂവ്വല്‍ വച്ചലങ്കരിക്കാം, വെറുതെ ഭാഷയുടെ അപാരതയെ കൂട്ടുപിടിച്ച്‌്‌ നാടകീയതകള്‍ സ്രുഷ്‌ടിക്കാം. എന്നാല്‍ നോവലിസ്‌റ്റ്‌ അതിലെ ഒരു കഥാപാത്രമായി കഥയും കഥയിലെ പശ്‌ചാത്തലവും പറഞ്ഞ്‌ പോകുമ്പോള്‍ നമുക്ക്‌ തോന്നാം ഇത്‌ ആത്മജ്‌ഥാകഥനമെന്ന്‌. ഗോത്രവര്‍ഗ്ഗക്കാരുടെ കുടിപ്പകയെപ്പറ്റി പറയുമ്പോള്‍, ശത്രുവിന്റെ തലവെട്ടികൊണ്ട്‌ വന്ന്‌ പ്രിയമുള്ളവളെ വധുവാക്കുന്ന സമ്പ്രദായം വിവരിക്കുമ്പോള്‍, ഒരു യുവാവില്‍ നിന്നും ഒരു കഷണം ഇറച്ചി ഒരു യുവതി വാങ്ങിയാല്‍ അവള്‍ അവന്റെ ഭാര്യയാകണമെന്ന ആചാരത്തെപ്പറ്റി പറയുമ്പോള്‍ ഇത്‌ ഒരു ചരിത്രകഥയെന്ന്‌ തോന്നാം. മോഹങ്ങളും, മോഹഭംഗങ്ങളും, സ്വപനങ്ങളും, പ്രണയവും, പ്രശ്‌നങ്ങളും അതിന്റെ ഭാരവും, നോവും, സുഖവും പേറുന്ന കുറെ മനുഷ്യരെപ്പറ്റി പറയുമ്പോള്‍ ഇത്‌ ഒരു നോവലാണെന്ന്‌ തോന്നും. വായിച്ചുതീരുമ്പോള്‍ ഇതെല്ലാമാണെന്ന്‌ തോന്നും. നോവലുകളില്‍ കാണുന്ന അതിഭാവുകത്വമോ, സങ്കീര്‍ണ്ണതകളൊ, വെറുതെ വായനക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന തന്ത്രങ്ങളൊ ഒന്നും കാണിക്കാതെ ഒരു ദേശത്തിന്റെ ജഥ, അവിടത്തെ ഗ്രാമീണരുടെ കറയറ്റ സ്‌നേഹത്തിന്റെ, അവരുടെ ജീവിത പോരാട്ടത്തിന്റെ കഥ നോവലിസ്‌റ്റ്‌ പറയുന്നു.

ഈ നോവലിലെ ജോ എന്ന ജഥാപാത്രത്തിന്റെ നന്മയും, വ്യക്‌തിഗുണവും, ആദര്‍ശവും ഒരു ജനസമൂഹത്തിന്റെ വികാസത്തിനും പുരോഗതിക്കും പ്രയോജനമായത്‌ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്‌. യവ്വനാരംഭദശയില്‍ ഒരു പട്ടിക്കാട്ടില്‍ വന്നുപെടുന്ന ഒരാള്‍ അതൊക്കെ വിട്ടെറിഞ്ഞ്‌ പോകാനാണു ചിന്തിക്കുക. അല്ലെങ്കില്‍ വെറുതെ യാന്ത്രികമായി നാണയത്തുട്ടുകള്‍ക്ക്‌ വേണ്ടിയുള്ള ഒരു വഴിപാടായി ജോലി നോക്കാം. എന്നാല്‍ ജോ ചെന്ന്‌പെട്ട ആ കുഗ്രാമത്തിനു വേണ്ടി തന്നിലര്‍പ്പിതമായ ഉത്തരവാദിത്വത്തിനു പുറമെ ആ പ്രദേശത്തിന്റെ നന്മയ്‌ക്കായി എല്ലാം ചെയ്യുന്നു. അവരില്‍ ഒരാളായി, എന്നാല്‍ അവരെക്കാള്‍ അറിവും വിദ്യാഭ്യാസവുമുള്ള ആളെന്ന നിലയില്‍ അതു പ്രയോജനപ്പെടുത്തി ആ നാട്ടുകാരുടെ ഉന്നമനത്തിനായി അനവരതം യത്‌നിച്ചു. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പൊരുതുന്ന വിപ്ലവകാരികള്‍ ജയിച്ചാലും തോറ്റാലും വിദ്യാഭ്യാസമില്ലെങ്കില്‍ മുന്നോട്ടുള്ള പുരോഗതി പ്രയാസമാണെന്ന്‌ അവരെ ബോധ്യപ്പെടുത്തി. കാരണം നാടു ഭരിക്കാന്‍ വിദ്യാഭ്യാസം വേണം. കഥകളും കഥാപാത്രങ്ങളും ജീവിതത്തില്‍ പലപ്പോഴും സാധാരണ മനുഷ്യനു മാര്‍ഗ്ഗദര്‍ശനം നല്‍കീയിട്ടുണ്ട്‌. മഹാന്മാരുടെ ജീവിത്‌ചരിത്രങ്ങള്‍ എത്രയോ ജീവിതങ്ങള്‍ക്ക്‌ പ്രചോദനവും വെളിച്ചവും കൊടുത്തിരിക്കുന്നു. ജോ എന്ന ജഥാപാത്രവും പലര്‍ക്കും അവരുടെ ജീവിതയാത്രയില്‍ വഴികാട്ടിയാവാം.

ഈ പുസ്‌തകം ബന്ധപ്പെട്ടവര്‍ക്ക്‌ ഒരു സന്ദേശം കൂടി നല്‍ജുന്നു. വിദ്യാഭ്യാസത്തിനു ഉത്സാഹം ജാണിക്കുന്ന ഒരു ജനവിഭാഗമാണീ നാഗന്മാര്‍. മിഷണറിമാരാല്‍ മതമാറ്റം ചെയ്യപ്പെട്ട ഇവര്‍ ബൈബിള്‍ വചനങ്ങള്‍ അനുസരിച്ച്‌്‌ ജീവിക്കാനും താല്‍പ്പര്യം ജാണിക്കുന്നുണ്ട്‌. അടിസ്‌ഥാനപരമായി നന്മയുള്ള ജനങ്ങളാണ്‌. അവരെ വിദ്യ കൊണ്ട്‌ പ്രബുദ്ധരാക്കിയാല്‍ അവര്‍ വിപ്ലവചിന്താഗതിയില്‍ നിന്നും വ്യതിചലച്ചുകൊണ്ട്‌ അവരുടെ സമൂഹത്തിന്റെ പുരോഗതിക്ക്‌ വേണ്ടി നിലകൊള്ളും. ഇന്ത്യന്‍ ഭരണകൂടം പട്ടാളക്കാരെ അയച്ച്‌ അവര്‍ക്കിടയില്‍ ഭീതി പരത്താതെ അവര്‍ക്ക്‌ വിദ്യാഭ്യാസവും അതുപോലെ അടിസ്‌ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്‌. ഒരു അദ്ധ്യാപകന്റെ അനുഭവകഥ ഉള്‍കൊള്ളുന്ന ഈ പുസ്‌തകത്തില്‍ നിന്നും പ്രസ്‌തുത പാഠങ്ങള്‍ നമ്മള്‍ക്ക്‌ മനസ്സിലാക്കാം.

നോവലിസ്‌റ്റിന്റെ സത്യസന്ധമായ ആവിഷകാരങ്ങള്‍ വായനക്കാരുടെ ഹ്രുദയങ്ങളെ സ്വാധീനിക്കാന്‍ പര്യാപ്‌തമാണ്‌. അത്‌ സാധിച്ചെടുക്കാന്‍ എഴുത്തിന്റെ കരുത്തും ശൈലിയും സഹായിക്കുന്നു. ജോയുടെ ആത്മാര്‍ഥതയും സ്‌നേഹവും തിരിച്ചറിഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തിനു പിന്തുണയും സഹകരണവും നല്‍കി .അവസാനം അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ പൂവണിയുന്നേടത്ത്‌ വച്ച്‌ കഥ തീരുന്നു. അത്‌ ജായായി, വിത്തായി വീണ്ടും അഭിവ്രുദ്ധിയുടെ പൂക്കാലം ആ നാട്ടുകാര്‍ക്ക്‌ നല്‍കുമെന്ന ശുഭാപ്‌തി വിശ്വാസത്തോടെ വായനക്കാരന്‍ സംത്രുപ്‌തനായി പുസ്‌തകം മടക്കുന്നു. മലകളാലും താഴ്‌വരകളാലും സമ്രുദ്ധമായ മനോഹരമായ ഭൂമിയില്‍ പരിഷ്‌കാരത്തിന്റെ, അറിവിന്റെ ആദ്യകിരണങ്ങള്‍ വിതറിയ നോവലിസ്‌റ്റിനു അഭിനന്ദനങ്ങള്‍!

ശുഭം

ഗ്രന്ഥകാരനെപ്പറ്റി: കോട്ടയം ജില്ലയില്‍ മീനടം ഗ്രാമത്തില്‍ ജനനം. സി.എം.എസ്‌.ജോളേജില്‍ നിന്നും ഡിഗ്രി, ആസ്സാമിലെ ഗൊഹാട്ടി യുണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ടി.അമേരിക്കയിലെ എല്‍.ഐ.യുവില്‍ നിന്ന്‌ ബിസിനസ്സ്‌ അഡ്‌മിനിസട്രേഷനില്‍ മാസ്‌റ്റേഴ്‌സ്‌ ബിരുദം.1954 മുതല്‍ കഥകള്‍, ലേഖനങ്ങള്‍ എഴുതി തുടങ്ങി, കൂടാതെ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക്‌ തര്‍ജ്‌ജിമയും. ആദ്യം മൊഴിമാറ്റം ചെയ്‌ത അപസര്‍പ്പക നോവല്‍ പ്രസാധകര്‍ സ്വീകരിച്ചെങ്കിലും പ്രസിദ്ധീകരിക്കാതിരുന്നത്‌ മൂലം അത്‌ ഇംഗ്ലീഷിലും മലയാളത്തിലും ചെറുകഥയായി എഴുതി പിന്നീട്‌ പ്രസിദ്ധീജരിച്ചു. ആദ്യ നോവല്‍ `നീലസാഗരം': 1959 ല്‍ പൂര്‍ത്തിയാക്കി. ഇത്‌ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അശ്വമേധം എന്ന മാസികയില്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീജരിച്ചു. അമേരിക്കന്‍ മലയാള സാഹിത്യത്തിലെ പ്രഥമ നോവലെന്ന ബഹുമതിക്ക്‌ പുറമെ ഇതിനു നാല്‌ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്‌. അശ്വമേധം ധാരാളം ചെറുകഥജള്‍ പ്രസിദ്ധീകരിച്ചു. അതില്‍ `കസിന്‍'' എന്നും ഈസ്‌റ്റ്‌ റിവര്‍ എന്നും പേരുള്ള കഥകള്‍ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം ചെയ്‌തു. 1980ല്‍ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ ഉല്‍ഘാടനത്തോടനുബന്ധിച്ച്‌ `മരീചിക എന്ന നാടകവും', പിന്നീട്‌ ക്രിസ്‌തുമസ്സ്‌ രാത്രിയെന്ന നാടകവും എഴുതി. ജനനി മാസികയില്‍ കുട്ടിജള്‍ക്കായി ഇംഗ്ലീഷില്‍ കഥകള്‍ എഴുതി. ഇന്നത്തെ സാങ്കേതിക വിദ്യകള്‍ ഊഹിക്കാന്‍ പോലും കഴിയാതിരുന്ന ചൊവ്വാഗ്രഹത്തിലേക്ക്‌ പോകുന്ന ഒരു സ്‌ത്രീയെക്കുറിച്ച്‌്‌ 1956ല്‍ എഴുതിയ കഥ പ്രസിദ്ധീകരിക്കാതെ വച്ചത്‌ ഇയ്യിടെ കണ്ടെത്തി. നിരന്തരം സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവസാനം എഴുതിയ നോവല്‍ `മലകളും താഴ്‌വരകളും'. ഇത്‌ ഇംഗ്ലീഷിലും മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. (Nagaland Chronicles Over the hills and down the valleys) www.newworldstoreis.com. ഈ വെബ്‌സൈറ്റിന്റെ മുഖ്യ പത്രാധിപരായി ചുമതല വഹിക്കുന്നു. 1964ല്‍ നാഗാലാന്റ്‌ ഗവണ്മെന്റിന്റെ പ്രമാണ പത്രവും ഫലകവും ലഭിച്ചു. മലയാളത്തിലുള്ള `മലകളും താഴ്‌വരകളും'' എന്ന പുസ്‌തകത്തിന്റെ കോപ്പിക്കായ്‌ ശ്രീ ജോര്‍ജ്‌ കുര്യനുമായി ബന്ധപ്പെടുക: ഫോണ്‍:973-338-8494 ഇമെയില്‍: kurian14@hotmail.com

ഈ പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ കോപ്പികള്‍ക്കായി താഴെ കാണിക്കുന്ന ലിങ്കില്‍ പോകുക.(http://www.amazon.com/Nagaland-Chronicle-Hills-Valleys-ebook/dp/B005E3XQW2)
സഫലതയുടെ സമാപ്‌തി (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)സഫലതയുടെ സമാപ്‌തി (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)സഫലതയുടെ സമാപ്‌തി (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)സഫലതയുടെ സമാപ്‌തി (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക