Image

ഡല്‍ഹി സ്‌ഫോടനം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം

Published on 07 September, 2011
ഡല്‍ഹി സ്‌ഫോടനം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നാലു ലക്ഷംവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കും. ഗുരുതരമായ പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം വീതവും നിസാര പരിക്കേറ്റവര്‍ക്ക് 10,000 രൂപവീതവും നല്‍കുമെന്ന് ഡല്‍ഹിയിലെ ആര്‍.എം.എല്‍ ഹോസ്പിറ്റലില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്രഖ്യാപിച്ചു.

ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹി പോലീസിന് അനാസ്ഥ ഉണ്ടായൊ എന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍.ഐ.എ സംഘം അന്വേഷിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക