Image

മത്തായി ചാക്കോ ന്യൂറോഷലില്‍ നിര്യാതനായി

Published on 07 September, 2011
മത്തായി ചാക്കോ ന്യൂറോഷലില്‍ നിര്യാതനായി
ന്യൂറോഷല്‍ (ന്യൂയോര്‍ക്ക്‌): അത്തിനില്‍ക്കുന്നതില്‍ മത്തായി (ബാബു) ചാക്കോ (62) സെപ്‌റ്റംബര്‍ നാലിന്‌ നിര്യാതനായി. കൂടല്‍ സ്വദേശി എ.എം. ജോര്‍ജിന്റേയും മറിയാമ്മയുടേയും പുത്രനാണ്‌. 1979-ല്‍ അമേരിക്കയിലെത്തി. എ.എം.സി പ്രിന്റിംഗ്‌ ഉടമയാണ്‌.

ഭാര്യ റേച്ചല്‍ (കുഞ്ഞുമോള്‍) ചാക്കോ. മക്കള്‍: ബീനാ ചാക്കോ തോമസ്‌, ബിജോയി ചാക്കോ. മരുമക്കള്‍: ബെന്‍സണ്‍ തോമസ്‌, എലിസബത്ത്‌ ചാക്കോ. സഹോദരങ്ങള്‍: സൂസമ്മ ജോസ്‌, കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ്‌, മറിയാമ്മ ദുബെ, ജോര്‍ജ്‌ എ. ജോര്‍ജ്‌.

സെപ്‌റ്റംബര്‍ 9-ന്‌ വെള്ളിയാഴ്‌ച 5 മുതല്‍ 9 വരെ വ്യൂവിംഗ്‌ (ന്യൂടെസ്റ്റ്‌മെന്റ്‌ ചര്‍ച്ച്‌, 306 റംസി റോഡ്‌, യോങ്കേഴ്‌സ്‌). സംസ്‌കാര ശുശ്രൂഷ ശനിയാഴ്‌ച 9 മണിക്ക്‌ ന്യൂടെസ്റ്റ്‌മെന്റ്‌ ചര്‍ച്ചില്‍ ആരംഭിക്കും. കെന്‍സിക്കോ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
മത്തായി ചാക്കോ ന്യൂറോഷലില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക