ന്യൂഡല്‍ഹി: ഇന്ന് ഡല്‍ഹി ഹൈക്കോടതിക്കു പുറത്തുണ്ടായ സ്ഫോടനത്തിന്റെ
ഉത്തരവാദിത്വം പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന
ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി(ഹുജി) ഏറ്റെടുത്തു.
പാര്‍ലമെന്റ്
ആക്രമണക്കേസ് ജയിലില്‍ കഴിയുന്ന അഫ്സല് ഗുരുവിന്റെ വധശിക്ഷ ഉടന്‍
റദ്ദാക്കിയില്ലെങ്കില്‍ കൂടുതല്‍ ഹൈക്കോടതികളെയും സുപ്രിംകോടതിയെയും
ആക്രമിക്കുമെന്ന് മാധ്യമങ്ങള്‍ക്കു നല്കിയ ഇ-മെയില്‍ സന്ദേശത്തില്‍ ഹുജി
മുന്നറിയിപ്പു നല്കി.
എന്നാല്‍ ഇമെയില്‍ ഇ-മെയില്‍ സന്ദേശത്തിന്റെ
വിശ്വാസ്യതയെക്കുറിച്ച് പതികരിക്കാനാവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)
മേധാവി എസ്.സി.സിന്‍ഹ പറഞ്ഞു. ഹുജി മുഖ്യ തീവ്രവാദ സംഘടനയായതിനാല്‍ ഇ-മെയില്‍
സന്ദേശം ഗൗരവമായെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല