Image

രാജ്യം ഭീകരവാദികളുടെ സമ്മര്‍ദത്തിന്‌ വഴങ്ങില്ല: പ്രധാനമന്ത്രി

Published on 07 September, 2011
രാജ്യം ഭീകരവാദികളുടെ സമ്മര്‍ദത്തിന്‌ വഴങ്ങില്ല: പ്രധാനമന്ത്രി
ധാക്ക: രാജ്യം ഭീകരവാദികളുടെ സമ്മര്‍ദത്തിന്‌ ഇന്ത്യ ഒരിക്കലും കീഴടങ്ങില്ലെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്‌. ഇന്ന്‌ ന്യൂഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ബംഗ്ലാദേശിലെ ധാക്കയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

ഇത്തരം അതിക്രമങ്ങളെ നേരിടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒന്നിക്കണം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട്‌ അദ്ദേഹം തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത്‌ ഭീരുക്കളുടെ ആക്രമണമാണ്‌. അവരുടെ സമ്മര്‍ദത്തിന്‌ ഇന്ത്യ വഴങ്ങുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

ധാക്കയിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്‌ ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക