Image

അനൂപ്‌ രാജിന്റെ ഗെയിമര്‍

Published on 28 January, 2013
അനൂപ്‌ രാജിന്റെ ഗെയിമര്‍
എം.ആര്‍. അനൂപ്‌ രാജ്‌ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ ഗെയിമര്‍. ടോമിയും സനുവും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ബ്ലാക്ക്‌ പാന്തര്‍ ഫിലിംസ്‌ വിതരണത്തിന്‌ എത്തിക്കുന്നു.

ദേവദേവന്‍, ബേസില്‍, നെടുമുടി വേണു, ജഗദീഷ്‌, തേജശ്രീ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇടത്തരം കുടുംബത്തിലെ അംഗങ്ങളായ അല്ലു, ഒമര്‍, സൂര്യ എന്നിവര്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്‌. പണം അത്യാവശ്യമായ ഒരു സന്ദര്‍ഭത്തില്‍ എങ്ങനെയെങ്കിലും പണമുണ്‌ടാക്കാനുള്ള ശ്രമത്തില്‍ അവര്‍ സക്കറിയ എന്ന ഒരാളെ പരിചയപ്പെടുന്നു. അയാളോടൊപ്പം മലമുകളിലെ ബംഗ്ലാവിലെത്തിയ അവര്‍ സിസിലി തോമസ്‌ എന്ന ഒരു സുന്ദരിയെ പരിചയപ്പെടുന്നു. ഒപ്പം ലണ്‌ടനിലെ ഫിലിപ്പോസ്‌ പെരേരയും രണ്‌ടു പോലീസുകാരുംകൂടി എത്തുമ്പോള്‍ ഉണ്‌ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നത്‌. വാര്‍ത്താവിതരണം: എ.എസ്‌. ദിനേശ്‌

അനൂപ്‌ രാജിന്റെ ഗെയിമര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക