Image

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2011
മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്‌റ്റംബര്‍ 17-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5.15 മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുന്നതാണ്‌.

ഓണാഘോഷത്തോടനുബന്ധിച്ച്‌ ഡോ. ഫാ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത സദസ്‌, നൃത്തനൃത്യങ്ങള്‍, സ്‌കിറ്റുകള്‍ തുടങ്ങി മറ്റ്‌ അനവധി കലാപരിപാടികള്‍ ഉണ്ടായിരിക്കും. കൂടാതെ പിക്‌നിക്കിനോടനുബന്ധിച്ച്‌ നടത്തിയ കലാപരിപാടികളില്‍ വിജയികളായവര്‍ക്ക്‌ സമ്മാനദാനവും ഉണ്ടായിരിക്കും.

ഈ ഓണാഘോഷ പരിപാടികളിലേക്ക്‌ സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സൈമണ്‍ വാളാച്ചേരില്‍ (847 630 0037), അജി പിള്ള (847 899 1528), പീറ്റര്‍ കുളങ്ങര (847 951 4476), വര്‍ഗീസ്‌ പാലമലയില്‍ (224 659 0911), സതീശന്‍ നായര്‍ (847 708 3279), ഹെറാള്‍ഡ്‌ പിഗരേദോ (630 963 7795) എന്നിവരുമായി ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക