Image

നടി പദ്‌മപ്രിയ മാപ്പ്‌ പറഞ്ഞു

Published on 30 January, 2013
നടി പദ്‌മപ്രിയ മാപ്പ്‌ പറഞ്ഞു
തിരുവനന്തപുരം: ചിത്രത്തിന്റെ ഷൂട്ടിംഗ്‌ വേളയില്‍ നഷ്‌ടം വരുത്തിയെന്ന പരാതിയില്‍ നടി പദ്‌മപ്രിയ മാപ്പ്‌ പറഞ്ഞു. സംവിധായകന്‍ എം.എ.നിഷാദ്‌ നല്‍കിയ പരാതിയിലാണ്‌ നടി പത്മപ്രിയ ഖേദം പ്രകടിപ്പിച്ചത്‌.

പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനുമായുള്ള അനുരഞ്‌ജന ചര്‍ച്ചയിലാണു പദ്‌മ പ്രിയ മാപ്പ്‌ പറയാന്‍ തയാറായത്‌. പ്രശ്‌നപരിഹാരത്തെ തുടര്‍ന്നു പത്മപ്രിയയ്‌ക്കെതിരായ താല്‍ക്കാലിക ഉപരോധം പിന്‍വലിച്ചതായി അസോസിയേഷന്‍ അറിയിച്ചു.

തനിക്ക്‌ ഇനി കേരളത്തില്‍ മാനേജര്‍ ഉണ്ടായിരിക്കില്ലെന്നും പത്മപ്രിയ അറിയിച്ചു.
നടി പദ്‌മപ്രിയ മാപ്പ്‌ പറഞ്ഞുനടി പദ്‌മപ്രിയ മാപ്പ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക