Image

അനധികൃത ഖനനം: കുമാരസ്വാമിക്കും ഭാര്യയ്ക്കും മുന്‍കൂര്‍ജാമ്യം

Published on 08 September, 2011
അനധികൃത ഖനനം: കുമാരസ്വാമിക്കും ഭാര്യയ്ക്കും മുന്‍കൂര്‍ജാമ്യം
ബാംഗ്ലൂര്‍: ഭൂമി ഖനന അഴിമതിക്കേസുകളില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്‍റുമായ എച്ച്.ഡി. കുമാരസ്വാമി, ഭാര്യ അനിതാ കുമാരസ്വാമി എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇവര്‍ നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ ജാന്‍ഡക്കല്‍ ഖനന കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് ഖനനാനുമതി നല്‍കിയെന്നും വിശ്വഭാരതി ഭവന സഹകരണ സംഘത്തിന് വ്യക്തിഗത ലാഭത്തിനായി സ്ഥലം അനുവദിച്ചെന്നും കാണിച്ച് അഭിഭാഷകനായ വിനോദ് കുമാറാണ് കോടതിയില്‍ പരാതി നല്‍കുന്നത്.

എഴുപത് ഏക്കര്‍ സ്ഥലമാണ് സ്വകാര്യ ഭവന സഹകരണ സംഘത്തിന് കുമാരസ്വാമി അനുവദിച്ചത്. മധുഗിരി എം.എല്‍.എ. കൂടിയായ അനിതാ കുമാരസ്വാമിക്ക് സഹകരണ സംഘത്തില്‍ നിന്നും 15000 ചതുരശ്ര അടി സ്ഥലവും ലഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക