Image

സാമ്പത്തിക വളര്‍ച്ച: യുഎഇക്ക്‌ ഒന്നാംസ്ഥാനം: വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം

Published on 08 September, 2011
സാമ്പത്തിക വളര്‍ച്ച: യുഎഇക്ക്‌ ഒന്നാംസ്ഥാനം: വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം
ദുബായ്‌: സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം കയറിയ രാജ്യങ്ങളുടെ നിരയില്‍ യുഎഇയും. മല്‍സരാധിഷ്‌ഠിത ലോകത്ത്‌ പ്രവര്‍ത്തനമികവിന്റെയും കര്‍മപദ്ധതികളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ ഈ നേട്ടം കൈവരിച്ചത്‌. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഈ സ്‌ഥാനം അലങ്കരിക്കുന്ന അറബ്‌ രാജ്യമാണ്‌ യുഎഇയെന്നും വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ജര്‍മനി, ജപ്പാന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, കനഡ, യുഎസ്‌, സ്വിറ്റ്‌സര്‍ലന്‍ഡ്‌,യുകെ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ നിരയിലാണ്‌ യുഎഇ ഇടം പിടിച്ചത്‌. വ്യോമ-ജല-റോഡ്‌ ഗതാഗതമേഖല ഉള്‍പ്പെടെയുള്ള അടിസ്‌ഥാന സൗകര്യങ്ങളുടെ നിലവാരം, വേതന നിര്‍ണയം, കസ്‌റ്റംസ്‌ നടപടിക്രമങ്ങള്‍ തുടങ്ങിയവ ലോകോത്തരമാണെന്നാണു വിലയിരുത്തല്‍.

ബിസിനസിലും വിദേശനിക്ഷേപത്തിലും ലോകരാജ്യങ്ങളുടെ മുന്‍നിരയിലാണ്‌ യുഎഇയെന്ന്‌ എമിറേറ്റ്‌സ്‌ കോംപെറ്റിറ്റിവ്‌നെസ്‌ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്‌ദുല്ല ലൂത്ത പറഞ്ഞു. കൂടുതല്‍ മേഖലകളില്‍ മികവ്‌ കൈവരിക്കാന്‍ പൊതു-സ്വകാര്യമേഖലകളുടെ സഹകരണം വളര്‍ത്തിയെടുക്കും. രാജ്യത്തിന്റെ മികവ്‌ യുനസ്‌കോ, ഐഎംഎഫ്‌, യുഎന്‍ഡിപി, യുഎന്‍ എന്നിവ യഥാസമയം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക