Image

യൂറോപ്പിലെ ഏറ്റവും ശുദ്ധമായ വായു ബര്‍ലിനില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 08 September, 2011
യൂറോപ്പിലെ ഏറ്റവും ശുദ്ധമായ വായു ബര്‍ലിനില്‍
ബര്‍ലിന്‍: യൂറോപ്യന്‍ നഗരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത്‌ ജര്‍മന്‍ തലസഥാനമായ ബര്‍ലിനിലാണെന്ന്‌ പഠനം. വായു മലിനീകരണം തടയാന്‍ വിവിധ നഗരങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്തിയാണ്‌ ഇതു സംബന്ധിച്ച പട്ടിക തയാറാക്കിയിരിക്കുന്നത്‌.

50 സൂട്ട്‌ കുറയ്‌ക്കാന്‍ ബര്‍ലിനു സാധിച്ചിട്ടുണ്ട്‌. കാറിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കാനും നഗരം സ്വീകരിച്ച നടപടികള്‍ക്കു സാധിക്കുന്നു. മികച്ച പൊതു ഗതാഗത സംവിധാനമാണ്‌ നഗരത്തിലുള്ളത്‌. ഇതിനൊപ്പം സൈക്കിളിംഗ്‌ പ്രോത്സാഹന നടപടികളും. സ്വീകരിച്ചു. ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഒരു വര്‍ഷം കൊണ്ട്‌ 33 ശതമാനം കുറഞ്ഞിട്ടുണ്ട്‌. മൂന്നു വര്‍ഷം കൊണ്ട്‌ 52 ശതമാനം കുറവും രേഖപ്പെടുത്തുന്നു. റാങ്കിങ്ങില്‍ കോപ്പന്‍ഹേഗനും സക്കറ്റോക്ക്‌ഹോമും രണ്ടാം സക്കഥാനം പങ്കിടുന്നു. സൂറിച്ചും വിയന്നയും മൂന്നാമത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക