Image

പി.സി ജോര്‍ജ്‌ ജുഡീഷ്യറിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു: പിണറായി

Published on 10 September, 2011
പി.സി ജോര്‍ജ്‌ ജുഡീഷ്യറിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു: പിണറായി
തിരുവനന്തപുരം: കോടികളുടെ അഴിമതി നടന്ന പാമോയില്‍ കേസ്‌ വിചാരണ ചെയ്യുന്ന ജഡ്‌ജിക്കെതിരെ പരാതി നല്‍കിയ ഭരണപക്ഷ ചീഫ്‌ വിപ്പിന്റെ നടപടി ജൂഡീഷ്യറിയെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിന്‌ തുല്യമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ന്യായാധിപനെതിരെ മാന്യതയില്ലാത്ത ആക്ഷേപം ഉന്നയിച്ച്‌ ചീഫ്‌ ജസ്റ്റ്‌സിനും രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കത്തയച്ച നടപടി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്നും പിണറായി പ്രസ്‌താവനയില്‍ പറഞ്ഞു. ജുഡീഷ്യറിയെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള അപകടകരമായ നീക്കമാണ്‌ ചീഫ്‌ വിപ്പ്‌ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക