Image

നാനോ എക്‌സല്‍: ഹരീഷ്‌ മദനീനിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു

Published on 10 September, 2011
നാനോ എക്‌സല്‍: ഹരീഷ്‌ മദനീനിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു
തൃശ്ശൂര്‍: വന്‍ തട്ടിപ്പ്‌ നടന്ന നാനോ എക്‌സല്‍ കേസിലെ പ്രധാനപ്രതിയും കമ്പനി എം.ഡിയുമായ ഹരീഷ്‌ മദനീനിയെ 29 വരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞദിവസം മുന്‍പ്‌ ഹൈദരാബാദില്‍ പിടിയിലായ മദനീനിയെ കേരള പോലീസ്‌ ഇന്ന്‌ തൃശ്ശൂരില്‍ എത്തിച്ചിരുന്നു. കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും.

ഇയാള്‍ക്കെതിരേ തെളിവില്ലെന്ന പോലീസിന്റെ നിലപാട്‌ വന്‍ പ്രതിക്ഷേധം വിളിച്ചുവരുത്തിയിരുന്നു. ഒന്നരക്കോടി രൂപയാണ്‌ അതിനായി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്‌. ഹരീഷ്‌ മദനീനിയ്‌ക്ക്‌ ഉന്നതരിലുള്ള സ്വാധീനം മൂലമാണ്‌ അറസ്റ്റ്‌ വൈകിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. െ്രെകംബ്രാഞ്ച്‌ സംഘമാണ്‌ ഇപ്പോള്‍ കേസ്‌ അന്വേഷിക്കുന്നത്‌.

ഇതിനിടെ നാനോ എക്‌സലിന്റെ വില്‍പ്പന നികുതി 22 കോടിയില്‍ നിന്ന്‌ ഏഴ്‌ കോടിയായി കുറച്ചതിന്‌ ടാക്‌സ്‌ അസി.കമ്മീഷണറും അറസ്റ്റിലായിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക