Image

ഷാര്‍ജയില്‍ പതിനൊന്നാം നിലയില്‍ നിന്ന്‌ വീണ്‌ അമേരിക്കന്‍ സ്വദേശി മരിച്ചു

Published on 10 September, 2011
ഷാര്‍ജയില്‍ പതിനൊന്നാം നിലയില്‍ നിന്ന്‌ വീണ്‌ അമേരിക്കന്‍ സ്വദേശി മരിച്ചു
ഷാര്‍ജ: കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍നിന്നു വീണു പതിനാറുകാരന്‍ മരിച്ചു. ഷാര്‍ജയിലെ അല്‍മജാസ്‌ മേഖലയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ ഫോട്ടോ പകര്‍ത്തിയിരുന്ന അമേരിക്കന്‍ വംശജനായ കൗമാരക്കാരനാണു മരിച്ചത്‌. അപകടം നടക്കുന്ന സമയത്ത്‌ കുട്ടിയുടെ മാതാപിതാക്കള്‍ കെട്ടിടത്തിന്റെ സമീപത്തുള്ള കോര്‍ണീഷിലായിരുന്നു.

കെട്ടിടത്തിന്റെ 2105-ാം നം ഫ്‌ളാറ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്‌. അടുക്കള ഭാഗത്തുള്ള ബാല്‍ക്കണിയില്‍ അലുമിനിയം ഏണിവച്ചു കയറി ഫോട്ടോ പകര്‍ത്തുന്നതിനിടെയാണു ദാരുണമായ അപകടം. കുട്ടി കയറിയ ഏണി ഭാരം താങ്ങാനാവാതെ തകര്‍ന്നാണ്‌ അപകടമുണ്ടായത്‌. ഒരു ഹോട്ടലിലെ ഉദ്യോഗസ്‌ഥനായ പിതാവിന്റെ മൂന്നു കുട്ടികളില്‍ മുതിര്‍ന്ന കുട്ടിയാണു മരിച്ചത്‌. ഇത്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ കെട്ടിട ഉടമകളും താമസക്കാരും ശ്രദ്ധിക്കണമെന്നു ബുഹൈറ പൊലീസ്‌ സ്‌റ്റേഷന്‍ ഡയറക്‌ടര്‍ മേജര്‍ യൂസുഫ്‌ ഹര്‍മൂല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക