Image

`ടൂറിസ്‌റ്‌ ഹോം' ഒറ്റ ഷോട്ടില്‍ രണ്ടര മണിക്കൂര്‍ ചിത്രം

Published on 09 February, 2013
`ടൂറിസ്‌റ്‌ ഹോം' ഒറ്റ ഷോട്ടില്‍ രണ്ടര മണിക്കൂര്‍ ചിത്രം
ലോഡ്‌ജിലെ കഥപറയുന്ന `ടൂറിസ്‌റ്‌ ഹോം' ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കുന്നു. പ്‌ളസ്‌ടു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്കു കടന്നുവന്ന ഷെബി എന്ന സംവിധായകനാണ്‌ ഈ പരീക്ഷണ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്‌.

മെഗാ മീഡിയ ഫിലിംസിന്റെ ബാനറില്‍ ജോസി ജോസഫാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ഹേമന്ത്‌, രജത്‌ മേനോന്‍, ശ്രീജിത്‌ വിജയ്‌, ശ്രീജിത്‌ രവി, ഇടവേളബാബു, മധുപാല്‍, നെടുമുടിവേണു, കൊച്ചുപ്രേമന്‍, കലാഭവന്‍ മണി, സൈജുകുറുപ്പ്‌, കുഞ്ചന്‍, കോട്ടയം നസീര്‍, മണിയന്‍പിള്ള രാജു, റോഷന്‍, സുനില്‍ സുഖദ, മീരനന്ദന്‍, സരയൂ, തെസ്‌നിഖാന്‍, ലെന, ശ്രീലത നമ്പൂതിരി തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള ജനത്തിരക്കാര്‍ന്ന വീഥിയിലെ ടൂറിസ്‌റ്‌ ഹോമിലെ താമസക്കാരായി എത്തുന്നവരില്‍ പേരക്കുട്ടിയുടെ ചികിത്സാര്‍ത്ഥം വരുന്ന മുത്തച്ഛന്‍, വേശ്യയുമായെത്തുന്ന പോലീസുകാരന്‍, ജോത്സ്യന്‍, യൗവനത്തിന്റെ ചോരതിളപ്പാല്‍ സംഭവിച്ച മുറിപ്പാടിന്റെ പാപഭാരം പേറുന്ന ചെറുപ്പക്കാര്‍, ഭര്‍ത്താവിന്റെ ചികിത്സക്കായി വഴിതെറ്റിപോയ ഭാര്യ, ഭര്‍ത്താവിന്റെ കൂട്ടുകാര്‍ ഗര്‍ഭിണിയാക്കിയ യുവതി, അച്ഛന്റെ അപഥസഞ്ചാരത്തെ ഓര്‍മ്മിക്കുന്ന മകള്‍ ഇങ്ങനെ നാനാജാതി ജീവിതാവസ്ഥകള്‍ പേറുന്നവരുടെ രണ്ടുമണിക്കൂര്‍ നേരത്തെ ജീവിതമാണ്‌ ടൂറിസ്‌റ്‌ ഹോമിലൂടെ ചിത്രീകരിക്കപെടുന്നത്‌. ഒറ്റ ഷോട്ടിലൂടെ പത്തുകഥകള്‍ പറയുന്ന ആദ്യചിത്രമെന്ന ബഹുമതി ടൂറിസ്‌റ്‌ ഹോമിന്‌ അവകാശപ്പെട്ടതാകും എന്നതാണ്‌ മറ്റൊരുപ്രതീക്ഷ.
`ടൂറിസ്‌റ്‌ ഹോം' ഒറ്റ ഷോട്ടില്‍ രണ്ടര മണിക്കൂര്‍ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക