Image

കാവല്‍ക്കാര്‍ (കവിത: ജോസ്‌ ചെരിപുറം)

Published on 09 February, 2013
കാവല്‍ക്കാര്‍ (കവിത: ജോസ്‌ ചെരിപുറം)
All the world’s a stage, and all the men and women merely players: they have their exits and their entrances; and one man in his time plays many parts, (One of them being the all time guardian of God’s garden – Jose Cheripuram) his acts being seven ages. William Shakespeare.

ദൈവത്തിന്‍ പൂന്തോട്ടം
എത്ര മനോഹരം
വൈവിധ്യമാര്‍ന്ന പൂക്കളാല്‍
മനോഹരം
നിത്യവും സര്‍വ്വേശ്വരന്‍
തൊട്ടുതലോടി
പുഷ്‌ടിയായി പരിപാലിക്കുന്നു
തന്‍ സൃഷ്‌ടികളെ
സ്വര്‍ഗീയ പൂജക്കായ്‌
അള്‍ത്താരയൊരുക്കുവാന്‍
നറുമലരുകള്‍ തേടി
നാഥനെത്തുമ്പോള്‍
തിരിച്ച്‌്‌ നല്‍കീടേണം
ഒട്ടുമേ മടിക്കാതെ-
നാം വെറും കാവല്‍ക്കാരല്ലോ,
തോട്ടം സൂക്ഷിപ്പുകാര്‍ മാത്രം

കാവല്‍ക്കാര്‍ (കവിത: ജോസ്‌ ചെരിപുറം)കാവല്‍ക്കാര്‍ (കവിത: ജോസ്‌ ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക