Image

ആംഗ്രി ബേര്‍ഡ്‌ തബു നായിക

Published on 13 February, 2013
ആംഗ്രി ബേര്‍ഡ്‌ തബു നായിക
ആംഗ്രി ബേര്‍ഡ്‌ എന്ന ചിത്രത്തില്‍ ബോളിവുഡ്‌ താരം തബു നായിക. ചിത്രം സംവിധാനം ചെയ്യുന്നത്‌ അജി ജോണ്‍ ആണ്‌. മംമ്‌ത മോഹന്‍ദാസ്‌, ഭാവന, റിമ കല്ലിംഗല്‍ എന്നിവരും തബുവിനൊപ്പം അഭിനയിക്കുന്നുണ്ട്‌. ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന്രെ ഷൂട്ടിംഗിലാണ്‌ അജി ജോണ്‍ ഇപ്പോള്‍. അതിനു ശേഷമാണ്‌ ആംഗ്രി ബേര്‍ഡ്‌ ഒരുങ്ങുക.

ബോളിവുഡില്‍ എന്നതുപോലെ തന്നെ തമിഴ്‌,?മലയാളം, തെലുങ്ക്‌, മറാത്തി, ബംഗാളി എന്നീ ഭാഷകളിലും തബു അഭിനയിച്ചിട്ടുണ്ട്‌. ആംഗ്രി ബേര്‍ഡ്‌ തബുവിന്രെ നാലാമത്തെ മലയാളം സിനിമയായിരിക്കും. കാലാപാനി, കവര്‍സ്‌റ്റോറി , ഉറുമി എന്നിവയാണ്‌ മറ്റു മൂന്ന്‌ സിനിമകള്‍.
ആംഗ്രി ബേര്‍ഡ്‌ തബു നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക