Image

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ... (മീനു എലിസബത്ത്‌)

Published on 14 February, 2013
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ... (മീനു എലിസബത്ത്‌)
അതെ, അന്നു കണ്ണാടിയില്‍ കണ്ട സുന്ദരിക്കുട്ടിയെ അവള്‍ ഒന്ന്‌ കൂടി നോക്കി. സാധാരണ അവധിക്കാലങ്ങളില്‍ മാവിലും പ്ലാവിലും വലിഞ്ഞു കയറി, മണ്ണില്‍ കളിച്ചു ചെളി പറ്റിയ ഉടുപ്പുമായി നടന്നിരുന്ന, ആ പെണ്‍കുട്ടിയെവിടെ? ചുരുണ്ടോടിഞ്ഞാ നീണ്ട തലമുടി...മുട്ടറ്റം..വീണു കിടക്കുന്നു..നിറയെ കണ്‍പീലികലുള്ള വലിയ കറുത്ത കണ്ണുകള്‍...അതില്‍ നിറയെ കുസൃതിയും കള്ളചിരിയും... നെഞ്ചില്‍...കൂമ്പി വരുന്ന പൂമൊട്ടുകള്‍...അയ്യോ...ഇതാരാ..? ....അവള്‍ക്ക്‌ നാണത്തില്‍ പൊതിഞ്ഞ ഒരു ചിരി വന്നു. ലജ്ജയില്‍ മുഖം ചുവന്ന പെണ്‍കുട്ടി...നിന്ന നില്‍പ്പില്‍ ഒരൊറ്റ ഓട്ടം വെച്ച്‌ കൊടുത്തു...ഇടവഴിയിലൂടെയും കയ്യാലപ്പുറത്തു കൂടിയും പാടവരമ്പില്‍ കൂടിയും. നിര്‍ത്താതെ ഓടി ഓടി..അവള്‍ വലിയപ്പന്റെ വീട്ടില്‍ ചെന്ന്‌...അവിടെ ഉള്ളവരെയെല്ലാം...നീളന്‍ പാവാടയും ബ്ലോസും കാണിച്ചു...വലിയമ്മയോടു ചെവിയില്‍ സൊകാര്യം പറഞ്ഞു.

************************************************************
അവള്‍ക്കു അന്നാദ്യമായി അവനെ കണ്ടു നാണം വന്നു. അവന്റെ മുഖത്തു നോക്കാന്‍ വയ്യാത്ത പോലെ നാണം. അവള്‍ തല ഉയിര്‍ത്തിയാതെ ഇല്ല. അതൊരു പ്രണയത്തിന്റെ തുടക്കം ആയിരുന്നു.....

READ in PDF
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ... (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക