പീഡനച്ചുന നാവില്‍ നുണഞ്ഞവന്
പീഠത്തിലിരുന്നു ചട്ടങ്ങള്‍ പടക്കുന്നു ...
ബാലികയുടെ വിയര്പ്പിന് മണവും
രതിതന്‍ ചൂടിന്റെ ചൂരും
ശ്വാസത്തിലും വിയര്പ്പിലുംകൂടി
പുറത്തേക്കു പ്രവഹിച്ചത്
ഉരുണ്ടുകൂടി കാര്‍മേഘമായി
ഇടിവെട്ടിപ്പെയ്യുന്നു
കേരള മണ്ണില്‍ ...
ഇവനെയും താലോലിക്കാന്‍
ഇവനെയും വണങ്ങുവാന്
ഇവനായി പ്രാര്‍ഥിപ്പാന്‍
ഇടയന്മാരും കുഞ്ഞാടുകളും
ഇടര്ച്ചയില്ലാതിരിക്കുന്നതു കണ്ടിട്ടു
എന്റെ ഹൃദയം ഇടറുന്നു....
ഞാനും അവരുടെ കൂടെചേര്‍ന്നു പ്രാര്‍ഥിക്കുന്നു
പിതാവേ ഇവനൊരിക്കലും
ആ മരക്കുരിശും മൂന്നാണിയും വിധിക്കല്ലേ...
ഇവനൊരു കയറില്‍ കിടന്നാടുന്നതു
സ്വപ്നം കാണുന്നിന്നു ഞാന്‍
വഴിമുടക്കാതെ ആ സ്വപ്നം
യാഥാര്ത്ഥ്യമാക്കിത്തരേണമേ...
ആമേന്‍ .....