Image

ശ്രീനിവാസന്റെ മകന്‍ ധ്യാനും അഭിനയ രംഗത്തേക്ക്‌

Published on 15 February, 2013
ശ്രീനിവാസന്റെ മകന്‍ ധ്യാനും അഭിനയ രംഗത്തേക്ക്‌
പ്രശസ്‌ത നടന്‍ ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ അഭിനയരംഗത്തേക്ക്‌ കടക്കുന്നു. തട്ടത്തിന്‍ മറയത്ത്‌ നിര്‍മ്മിച്ച ശ്രീനിവാസന്‍, മുകേഷ്‌ ടീമിന്റെ ലൂമിനര്‍ ഫിലിംസിന്റെ ബാനറില്‍ തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക.കഥ, തിരക്കഥ, സംഭാഷണം വിനീതിന്റേതാണ്‌. കഥയും തിരക്കഥയും പൂര്‍ത്തിയായി വരുന്നതേയുള്ളൂ.

ബി.ടെക്‌ ബിരുദധാരിയായ ധ്യാന്‍ ആദ്യമായാണ്‌ ക്യാമറയ്‌ക്ക്‌ മുന്നിലെത്തിയത്‌. അമ്മാവന്‍ കൂടിയായ എം. മോഹനന്‍ സംവിധാനം ചെയ്‌ത 916 എന്ന ചിത്രത്തില്‍ ധ്യാന്‍ അസിസ്റ്റന്റ്‌ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം ഒരുക്കുന്ന സിനിമയുടെ പ്രമേയവും പ്രണയം തന്നെയാണ്‌.

ശ്രീനിവാസന്റെ കുടുംബത്തില്‍ നിന്നു സിനിമയിലെത്തുന്ന നാലാമത്തെ കലാകാരനാണ്‌ ധ്യാന്‍. നൃത്തവും സംഗീതവും അഭ്യസിച്ച ധ്യാനിന്‌ മുമ്പ്‌ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.
ശ്രീനിവാസന്റെ മകന്‍ ധ്യാനും അഭിനയ രംഗത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക