Image

അമ്മ ജന്മങ്ങള്‍ (ശ്രീപാര്‍വതി)

Published on 15 February, 2013
അമ്മ ജന്മങ്ങള്‍ (ശ്രീപാര്‍വതി)
`ഞാന്‍ എത്ര സന്തുഷ്ടയാണ്‌! എന്റെ മകന്റെ വാക്കുകള്‍ എന്റെ സ്വന്തം മാംസത്തിന്റെയും രക്തത്തിന്റെയും ഭാഗമായ മകന്റെ വാക്കുകള്‍ ഞാന്‍തന്നെ മറ്റുള്ളവര്‍ക്കെത്തിച്ചുകൊടുക്കുക! എന്റെ സ്വന്തം ആത്മാവിനെ ദാനം ചെയ്യുന്നതുപോലെയാണ്‌'- വിപ്ലവകാരിയായ ഒരു മകന്റെ വിപ്ലവകാരിയായ അമ്മയുടെ വാക്കുകള്‍

ഈ വരികള്‍ മാക്‌സിം ഗോര്‍ക്കിയുടെ `അമ്മ` യില്‍ നിന്നാണ്‌. .ആ അമ്മയെ ഓര്‍മ്മയുണ്ടോ? നാല്‌പ്പതിയഞ്ഞ്‌ച്‌ വയസ്സേ ഉള്ളൂ എങ്കിലും ദൈന്യതയുടെ പ്രതീകമായ ഒരു സ്‌ത്രീ. ഇപ്പോള്‍ ആ പ്രായത്തിലുള്ള അമ്മമാര്‍ മാറിയിരിക്കുന്നു. നൈറ്റിയും, ചുരിദാറും ഒക്കെ ധരിക്കുന്നുണ്ട്‌, പാദസരം വരെ അണിയുന്നവരുണ്ട്‌. പക്ഷെ നമ്മള്‍ കാണാതെ പോകുന്ന വലിയൊരു വിഭാഗം ഇപ്പോഴും ഗോര്‍ക്കിയുടെ `അമ്മ`യെ പ്രതിനിധീകരിക്കുന്നു. കണ്ണ്‌, കുഴിഞ്ഞ്‌ , നിറമില്ലാത്ത നൈറ്റിയോ , സാരിയോ ചുറ്റി പുലര്‍ക്കാലം കണി കണ്ടു അന്തിയോളം പണിയെടുത്‌ ഒടുവില്‍ ഇരുട്ടിന്‌ടെ മരവിപ്പില്‍ വേട്ടയാടപ്പെട്ട്‌ എരിഞ്ഞു തീരുന്ന അമ്മ ജന്മങ്ങള്‍ ....!!!

ഈ അടുത്ത കാലത്ത്‌ ഒരു യാത്രയുടെ വഴിയിലെ ഒരു കാഴ്‌ച , ഭാര്യയും ഭര്‍ത്താവും എട്ടുഒന്‍പത്‌ വയസ്സായ ഒരു മകളും പൊരിഞ്ഞ അടി. ഭര്‍ത്താവ്‌ ഭാര്യയെ തള്ളുന്നു, ഭാര്യ ചെറുത്തു നില്‍ക്കുന്നു മകള്‍ രണ്ടു പേരുടെയും ഇടയില്‍ കിടന്നു തടസ്സം പിടിച്ച്‌ തല്ലുകള്‍ വാങ്ങി കൂട്ടുന്നു. മുന്‍പ്‌ ടീവിയില്‍ മാത്രം കണ്ടിട്ടുള്ളതുകൊണ്ടാകാം മനസ്സ്‌ പിടച്ചത്‌. ആദ്യമായി നേരില്‍ കണ്ട ഒരു അടി രംഗം . ആ അമ്മ ഒരു പ്രതീകമാനെന്നറിയാം ,എത്രയോ അമ്മമാരുടെ.

മദ്യപിച്ചു വരുന്ന ഗൃഹനാഥന്റെ ,സംസയരോഗിയായ ഭര്‍ത്താവിന്റെ, താന്തോന്നിയായ മകന്റെ , ചിലപ്പോഴൊക്കെ ഉദ്യോഗസ്ഥയായ മകളുടെ ഒക്കെ തല്ലു കൊല്ലാന്‍ അമ്മയുടെ ശരീരം ഇപ്പോഴും സജ്ജമായിരിക്കും.
ഇത്ര നാള്‍ കൂടെ കിടന്നതിന്റെ കണക്കോ, പത്തുമാസം ചുമന്നു പെറ്റത്തിന്റെ കണക്കോ അറിയാതെ പറഞ്ഞു പോയാല്‍ `അത്‌ നിന്റെ കടമ` എന്നാ ഓര്‍മ്മപ്പെടുത്തല്‍ .

`പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി.'

മനുസ്‌മൃതിയിലെ ഈ വരികളുടെ അര്‍ത്ഥമ പലപ്പോഴും നമ്മുടെ പുരുഷന്മാരും സ്‌ത്രീകളും തെടിധരിച്ച്‌ചിട്ടുല്ലവയാന്‍. പിന്നെ ഒരു സാഹിത്യകൃതിയെ വ്യാഖ്യാതാവിണ്ടേ ഇംഗിതം അനുസരിച്ച്‌ വ്യാഖ്യാനിക്കാം എന്നാ നിലപാടുള്ളത്‌ കൊണ്ട്‌ ഇത അര്‍ത്ഥവും നമ്മള്‍ സ്വീകരിക്കും. മനുസ്‌മൃതി എഴുതപ്പെട്ടത്‌ കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ലെങ്കിലും മഹാഭാരതസൃഷ്ടിയ്‌ക്കും മുന്‍പ്‌ ആയിരുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. കാലം പക്ഷേ ഇത്രയും മാറിയിട്ടും മനുസ്‌മൃതിയിലെ വരികളെ ഉദ്ധരിച്ച്‌ സ്‌ത്രീകളെ കൊച്ചാക്കുന്ന പുരുഷന്‍മാരോട്‌ സഹതാപമല്ലേ തോന്നേണ്ടത്‌? കാരണം മനുസ്‌മൃതിയിലെ പല ഉദ്ധരണികളും ഇന്നത്തെ കാലത്ത്‌ വിലപോകുന്നതല്ല.

അമ്മമാരെ കുറിച്ച്‌ കുറിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്‌, ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ കണ്ണു പോയത്‌. സിനിമ കാണാന്‍ വേണ്ടി പ്രായമായ അമ്മയെ വെയിലത്ത്‌ കാറിലിരുത്തി മകനും മരുമകളും പേരക്കുട്ടികളും തീയറ്ററിനുള്ളിലേയ്‌ക്‌. സിനിമയ്‌ക്കു ശേഷം അവശയായ അമ്മയേയും കൊണ്ട്‌ തിരികെ പോയത്രേ.

നാട്ടില്‍ വൃദ്ധസദനങ്ങള്‍ വര്‍ദ്ധിക്കേണ്ടുന്നതിന്‍റെ ആവശ്യങ്ങള്‍ ഇതൊക്കെ തന്നെയാണ്‌. അമ്മ കിടന്ന വൃദ്ധാലയത്തിലെ വിരിപ്പുകള്‍ പിന്നെയും കാത്തിരിക്കും അടുത്ത ഊഴത്തിലെത്തുന്ന മകന്‍റെ വരവിനായി.
പക്ഷേ പിടയുന്ന അമ്മമനസ്സുകള്‍ക്ക്‌ എന്താണ്‌, ഒരു വ്യക്തിയ്‌ക്ക്‌ പകരം നല്‍കാനാവുക?
ഇത്രയും പറയുമ്പോള്‍ തന്നെ ഇതിന്‌, അപവാദമായ സ്‌ത്രീകളും ഉണ്ടെന്നത്‌ മറക്കാന്‍ പാടില്ലല്ലോ. സുഖജീവിതത്തിനു വേണ്ടിയും , സിനിമാ മോഹം കാരണവും സ്വന്തം പെണ്‍മക്കളെ വില്‍പ്പനച്ചരക്കാക്കുന്ന `അമ്മമാരും`ഇവിടെ ജനിച്ച്‌ ജീവിച്ച്‌ മരിക്കുന്നു.

ഒരു കാലത്ത്‌ പൂര്‍ണതയുടെ വാക്കായി ഉപയോഗിച്ചിരുന്ന അമ്മയെ സമൂഹം ഇപ്പോള്‍ തെരുവുകളിലും ആല്‍ത്തറകളിലും ഉപേക്ഷിക്കുന്നു. കാരണം ദൈന്യതയുടെ രൂപങ്ങള്‍ പലപ്പോഴും മക്കളുടെ നിലവാരത്തിന്‌, അത്ര അനുയോജ്യമായിരിക്കില്ലല്ലോ. എല്ലുമുറിയെ പണിയെടുത്ത്‌ വളര്‍ത്തി വലുതാക്കിയ കഥകള്‍ എഴുതാന്‍ കൊള്ളാം. എഴുതാന്‍ മാത്രം. പക്ഷേ അപ്പോഴും മാക്‌സിം ഗോര്‍ക്കിയുടെ `അമ്മ`യുടെ ഉള്‍ച്ചൂട്‌ തിരിച്ചറിയുന്നു. അജ്ഞത ബാധിച്ച സമൂഹത്തില്‍ അമ്മമാര്‍ ഇങ്ങനെ തന്നെയാണ്‌, പക്ഷേ ഇരുട്ടിന്‍റെ ലോക്കത്ത്‌ തിരിയുന്ന സാധാരണക്കാരന്‌, അത്‌ വായനയിലറിയേണ്ടി വരും. അത്‌ എത്ര ക്രൂരവും ഭീകരവുമയ ഒരു സത്യമാണ്‌!!!
അമ്മ ജന്മങ്ങള്‍ (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക