Image

`ആത്മ' ഹൊറര്‍ ചിത്രത്തില്‍ ബിപാഷ നായിക

Published on 18 February, 2013
`ആത്മ' ഹൊറര്‍ ചിത്രത്തില്‍ ബിപാഷ നായിക
`ആത്മ' എന്ന ഹൊറര്‍ ചിത്രത്തില്‍ ബിപാഷ നായിക. നിയ എന്ന ആറുവയസുകാരി കുട്ടിയുടെ അമ്മയായി പ്രത്യക്ഷപ്പെടുന്ന ബിപാഷയുടെ മായ എന്ന കഥാപാത്രം വിധവയാണ്‌. സന്തോഷകരമായി മുന്നോട്ടു പോകുന്ന ഇവരുടെ ജീവിതത്തില്‍ ചില വിചിത്രകാര്യങ്ങള്‍ സംഭവിക്കാനിടയാകുന്നു. നിയ മരിച്ചു പോയ പിതാവിനോടു സംസാരിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ആദ്യമൊന്നും മായ ഇതു കാര്യമായെടുത്തില്ല. എന്നാല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതോടെ സംഭവത്തിന്റെ ഗൗരവം മായയ്‌ക്കു മനസിലാകുന്നു. തന്റെ ഭര്‍ത്താവിന്റെ ആത്മാവ്‌ എത്തിയിരിക്കുന്നതു മകള്‍ നിയയെ കൊണ്ടുപോകാനാണ്‌ എന്ന്‌ അറിയുന്നതോടെയാണു കഥ വികസിക്കുന്നത്‌.

കഹാനി, തലാഷ്‌, ഗ്യാംഗ്‌സ്‌ ഓഫ്‌ വസേപൂര്‍ എന്നീ ചിത്രങ്ങളില്‍ ശക്തമായ അഭിനയം കാഴ്‌ചവച്ച നടന്‍ നവാസുദീന്‍ സിദ്ദിഖിയാണു ചിത്രത്തില്‍ ബിപാഷയുടെ ഭര്‍ത്താവായി എത്തുന്നത്‌. നിയയായി ബാലതാരം ദോയല്‍ ധവാന്‍ അഭിനയിക്കുന്നു. ഷെര്‍നാസ്‌ പട്ടേല്‍ ചിത്രത്തില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുപാണ്‍ വര്‍മയാണു ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്‌. കുമാര്‍ മംഗത്തും അഭിഷേക്‌ പതക്കും ചോര്‍ന്നാണു സിനിമ നിര്‍മിച്ചിരിക്കുന്നത്‌.
`ആത്മ' ഹൊറര്‍ ചിത്രത്തില്‍ ബിപാഷ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക