Image

ലെയ്‌ല ലോപ്പസ് മിസ് യൂണിവേഴ്‌സ്‌

Published on 13 September, 2011
ലെയ്‌ല ലോപ്പസ് മിസ് യൂണിവേഴ്‌സ്‌
സാവോപോളോ: 2011ലെ മിസ് യൂണിവേഴ്സായി  അംഗോളയുടെ ലൈല ലോപ്സ് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ്  ഒരു അംഗോളക്കാരി കിരീടം സ്വന്തമാക്കുന്നത്. 88 പേരെ പിന്തള്ളിയാണ് ലൈല കിരീടം നേടിയത്. ഉക്രൈയിന്‍െറ ഒലീസ സ്റെറഫാങ്കൊ ഫസ്ററ് റണ്ണറപ്പായും ബ്രസീലിന്‍െറ പ്രിസില്ല മകാഡൊ സെക്കന്‍റ്  റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.

ഇരുപത്തിയഞ്ചുകാരിയായ ലോപ്പസ് കഴിഞ്ഞ വര്‍ഷത്തെ ജേത്രി സിമെന നവരേറ്റെയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. മൊത്തം  ഇന്ത്യയെ പ്രതിനിധീകരിച്ച ഹൈദരാബാദുകാരി വാസുകി സങ്കവള്ളിക്ക് അവസാന പത്തുപേരില്‍ ഇടം നേടാനായില്ല. മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ അറുപതാം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക