Image

മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി

Published on 13 September, 2011
മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി

ന്യൂഡല്‍ഹി:  മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. കേന്ദ്രഏജന്‍സികളാണ് വിമാനങ്ങള്‍ ആക്രമിക്കപ്പെടുമെന്നത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം വിമാനത്താവളത്തില്‍ ഇടിച്ചു കയറ്റിയോ അല്ലെങ്കില്‍ ഒരു വിമാനം ഉപയോഗിച്ചോ ആക്രമണം നടത്തിയേക്കുമെന്നാണു ഭീഷണി.

കഴിഞ്ഞാഴ്ച ല്‍ഹി ഹൈകോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രഏജന്‍സിയുടെ മുന്നറിയിപ്പിനെ ഗൗരവമായിട്ടാണ് മുംബൈ പൊലീസ് കാണുന്നത്. 2008 സെപ്റ്റംബര്‍ 13 ന് 20 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ മൂന്നാം വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ് ഭീകരാക്രമണ ഭീഷണിയെന്നതും ഗൗരവമായിട്ടാണ് കാണുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക