Image

വി.എസിനെതിരെ വിമര്‍ശവുമായി എം.ബി.രാജേഷ്‌

Published on 13 September, 2011
വി.എസിനെതിരെ വിമര്‍ശവുമായി എം.ബി.രാജേഷ്‌

കണ്ണൂര്‍ : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരോക്ഷവിമര്‍ശവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ബി രാജേഷ് എം.പി രംഗത്ത്. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷനിലാണ് രാജേഷ് വി.എസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ഗവണ്‍മെന്റ് മേഖലയില്‍ മാത്രം ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ ഉദാരവല്‍ക്കരണം മൂലം നഷ്ടപ്പെടുന്നുണ്ടെന്നും ഇത്തരം വിഷയങ്ങള്‍ നമ്മുടെ പ്രസംഗങ്ങഴില്‍ ഉള്‍പ്പെടുത്തണമെന്നും രാജേഷ് ചൂണ്ടിക്കാട്ടി. അതു ചെയ്യാതെ കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്പിള്ളയെയും കഥകള്‍ എരിവും പുളിയും ചേര്‍ത്ത് പറയുന്നവര്‍ക്ക് ധാരാളം കൈയടികള്‍ ലഭിക്കും. കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണപിള്ളയും ഉള്ളിടത്തോളം അതിന് ക്ഷാമവുമുണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു.

എന്നാല്‍ തന്റെ പ്രസംഗം വളച്ചൊടിക്കുകയാണുണ്ടായതെന്ന് രാജേഷ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക