Image

കോര്‍ക്ക്‌ പ്രവാസി മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

രാജന്‍ മീനടം Published on 13 September, 2011
കോര്‍ക്ക്‌ പ്രവാസി മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
കോര്‍ക്ക്‌: കോര്‍ക്ക്‌ പ്രവാസി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓണോത്സവ്‌ 2011 കേരളനാടിന്റെ തനിമ നിലനിര്‍ത്തി ബിഷപ്‌ ടൗണ്‍ ജിഎഎ ക്ലബില്‍ ആഘോഷിച്ചു. ശനിയാഴ്‌ച രാവിലെ 10.30ന്‌ തിരിതെളിച്ചതോടെ പൂക്കളം ഇട്ടു. തുടര്‍ന്ന്‌ കായിക മല്‍സരങ്ങള്‍ ആരംഭിച്ചു. വടംവലി മല്‍സരം എല്ലാവര്‍ക്കും ആവേശം പകര്‍ന്നു. സദ്യയും ഉണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ്‌ മാവേലി മന്നന്‌ വരവേല്‍പ്‌ നല്‍കി കലാപരിപാടികള്‍ അരങ്ങേറി. കോര്‍ക്കിലെ മലയാളി വനിതകള്‍ തിരുവാതിര അവതരിപ്പിച്ചു. പുലികളിയും ചെണ്ടമേളവും ഓണാഘോഷം അത്യുജ്വലമാക്കി. ഫാ. പോള്‍ പയ്യപ്പള്ളി ഓണസന്ദേശം നല്‍കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്‌തു. അസോസിയേഷന്‍ സെക്രട്ടറി ഹരികുമാര്‍ കൃതജ്‌ഞത രേഖപ്പെടുത്തി.
കോര്‍ക്ക്‌ പ്രവാസി മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക