Image

ലിവിങ്‌ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നതവിജയം

മജു പേയ്‌ക്കല്‍ Published on 13 September, 2011
ലിവിങ്‌ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നതവിജയം
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലിവിങ്‌ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ നിജു തോമസ്‌, ടോം തോമസ്‌ എന്നിവര്‍ യഥാക്രമം അറുനൂറില്‍ 565, 560 പോയിന്റുകള്‍ നേടി ഐറിഷ്‌ മലയാളികള്‍ക്ക്‌ അഭിമാനമായി.

നിജു തോമസ്‌ ചെക്ക്‌ റിപ്പബ്ലിക്കിലും ടോം തോമസ്‌ യുകെയിലും സ്‌കോളര്‍ഷിപ്പോടെ എംബിബിഎസ്‌ പഠനത്തിന്‌ അര്‍ഹത നേടി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ അംഗം വൈക്കം കളത്തിപറമ്പില്‍ തോമസ്‌ - ലിസമ്മ ദമ്പതികളുടെ പുത്രനാണ്‌ ടോം. ഡബ്ലിനിലെ ലൂക്കനില്‍ താമസിക്കുന്നു. ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയിലും ടോം ഉന്നതവിജയം നേടിയിരുന്നു. ദ്രോഹ്‌ഡ സ്വദേശി ഡോ. തോമസിന്റെ പുത്രനാണ്‌ നിജു.
ലിവിങ്‌ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നതവിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക