Image

ആക്ഷന്‍ ചിത്രത്തില്‍ ആര്യയും സാമന്തയും

Published on 26 February, 2013
ആക്ഷന്‍ ചിത്രത്തില്‍ ആര്യയും സാമന്തയും
തെന്നിന്ത്യന്‍ നായികമാരില്‍ തിളങ്ങി നില്‍ക്കുന്ന താരമായ സാമന്തയും യുവതാരമായ ആര്യയും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നു. തടൈയാര താക്കയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തിന്രെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ആക്ഷന്‍ സിനിമയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര്യയും സാമന്തയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്രെ സംഗീതം നിര്‍വഹിക്കുന്നത് തമന്‍ ആണ്.

ആര്യയും സാമന്തയും ഇപ്പോള്‍ മറ്റു ചിത്രങ്ങളുടെ ലൊക്കേഷനുകളിലാണ്. സേട്ടൈ,? ഇരണ്ടാം ഉലകം,? രാജ റാണി എന്നിവയാണ് ആര്യയുടെ പുതിയ സിനിമകള്‍. തമിഴ് ,? തെലുങ്കു ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് സാമന്തയും. വരുന്ന മാര്‍ച്ചില്‍ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക