Image

'അ' അമ്മ മനസ്സ് (കവിത) ജി.ആര്‍ കവിയൂര്‍

Published on 25 February, 2013
'അ' അമ്മ മനസ്സ് (കവിത) ജി.ആര്‍ കവിയൂര്‍

മെല്ലെ കണ്ണ് തുറന്നുതേടി സ്നേഹത്തിന്‍
തലോടലില്‍ ഉറങ്ങിയ കുഞ്ഞു കണ്ണുകള്‍
ചുക്കി ചുളിഞ്ഞ വിറയാര്‍ന്ന വിരലുകളെ

അസ്ഥിപഞ്ചര പോലെയാണെങ്കിലും
അകത്തു മിടിക്കുന്നൊരു
സ്നേഹ കടലുണ്ടെന്നറിക

ആഴക്കമൂഴക്കം തേടിയാണെങ്കിലും
ഒരു നാഴി ഇരുനാഴി വറ്റിച്ചു സ്നേഹത്താല്‍
നിറയ്ക്കും വിശപ്പിനെ മുറുക്കി ഉടുത്തു

നൊവേറെ സഹിച്ചാലും
നോവിക്കയില്ലായാ നീറുമാത്മാവിന്‍
മുഖമെന്നും പുഞ്ചിരി നിറയും മക്കളെ കാണുമ്പോള്‍

പങ്കു വെച്ച് പിരിഞ്ഞു
തറവാട്ടിന്‍ മുറ്റത്തു തിന്മയില്ലാതെ
ആര്‍ക്കും വേണ്ടാത്തൊരു നന്മ അമ്മ

അറിയാമോആവോ അറിവിന്‍റെ
ആഴകടലാണ്
ആദ്ധ്യാക്ഷരമാമാം '’  അമ്മ മനസ്സ്

'അ' അമ്മ മനസ്സ് (കവിത) ജി.ആര്‍ കവിയൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക