Image

ആര്‍ലിംഗ്ടണില്‍ ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിച്ചു.

പി.പി.ചെറിയാന്‍ Published on 14 September, 2011
ആര്‍ലിംഗ്ടണില്‍ ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിച്ചു.

ആര്‍ലിംഗ്ടണ്‍ (ഡാളസ്): ആര്‍ലിംഗ്ടണ്‍ സിറ്റിയില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ സെല്‍ഫോണില്‍ ടെക്സ്റ്റിങ്ങ് നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കി.

സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച്ച ആര്‍ലിംഗ്ടണ്‍ സിറ്റി കൗണ്‍സിലില്‍ മൂന്നിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് ടെക്സ്റ്റിങ്ങ് നിരോധന നിയമം പാസ്സാക്കിയത്.

ആര്‍ലിംഗ്ടണ്‍ സിറ്റി പരിധിയില്‍ വാഹനം ഓടിക്കുമ്പോള്‍ സെല്‍ഫോണ്‍ അത്യാവശ്യത്തി
ന് വിളിക്കുവാനല്ലാതെ മറ്റുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. നിയമം പ്രാബല്യത്തില്‍ വരുന്ന തിയ്യതി ഉടനെ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ആര്‍ലിംഗ്ടണില്‍ ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക