Image

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക -ഹൃദ്രോഗ ബാധിതര്‍ മലപ്പുറത്ത്‌

Published on 01 March, 2013
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക -ഹൃദ്രോഗ ബാധിതര്‍ മലപ്പുറത്ത്‌
ദോഹ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്കഹൃദ്രോഗ ബാധിതരുള്ളത്‌ മലപ്പുറത്താണെന്നും അവിടെ വിപുലമായ ആരോഗ്യ സേവന ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഉമ പ്രേമന്‍. ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയതായിരുന്നു അവര്‍.

16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ശാന്തി വഴി ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക്‌ ഡയാലിസിസ്‌ നടത്തിയതായും 50 ലക്ഷം പേര്‍ക്ക്‌ ചികിത്സാ സഹായമോ മാര്‍ഗനിര്‍ദേശമോ ലഭിച്ചതായും അവര്‍ പറഞ്ഞു. തെറ്റായ ജീവിത, ഭക്ഷണ രീതികള്‍ മൂലം കേരളത്തില്‍ പൊതുവിലും മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും അതിഗുരുതരമായ രീതിയില്‍ വൃക്ക ഹൃദ്രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌.
്ര
2015ല്‍ ഒരു വൃക്ക രോഗിയും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ്‌ മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ജില്ലാ പഞ്ചായത്തിന്‍െറയും സാമൂഹിക സംഘടനകളുടെയും സഹകരണം പദ്ധതിക്കുണ്ട്‌. ജില്ലയിലെ 238 സ്‌കൂളുകളില്‍ അഞ്ച്‌ മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളില്‍ മൂത്ര പരിശോധന നടത്തി വൃക്കരോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കും. വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ആരോഗ്യ സ്ഥിതിവിവര കണക്ക്‌ ശേഖരിക്കും. 50 പ്രമേഹ രോഗികളെ ചേര്‍ത്ത്‌ ഡയബറ്റിക്‌ ക്‌ളബ്‌ രൂപവത്‌കരിക്കുകയും യോഗ ക്‌ളാസുകള്‍ നടത്തുകയും മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്യും.

കേരളത്തില്‍ മുസ്ലിംകള്‍ക്കിടയിലാണ്‌ ഏറ്റവുമധികം ഹൃദയ വൃക്ക രോഗികള്‍ ഉള്ളതെന്നും റമദാന്‍ വ്രത കാലത്ത്‌ പോലും ഹാനികരമായ ഭക്ഷണ രീതികളാണ്‌ ശീലിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക