Image

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം വിദഗ്ദ്ധസമിതി അന്വേഷിക്കും

Published on 14 September, 2011
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം വിദഗ്ദ്ധസമിതി അന്വേഷിക്കും
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കുന്നതിലുണ്ടായ അനാസ്ഥ മൂലം ഒറീസ സ്വദേശി മരിച്ച സംഭവത്തില്‍ ആസ്പത്രി അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവം ഉന്നതതല വിദഗ്ദ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിശദമായി അന്വേഷിക്കണമെന്ന ഡി.എം.ഇയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരായ ഉഷാകുമാരി, പി.അനില്‍കുമാര്‍, മോഹന്‍ദാസ് എന്നിവരാണ് സമിതിയിലുള്ളത്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് കിട്ടിയ ശേഷം അധികൃതര്‍ക്കെതിരായ നടപടി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക