Image

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: പുതിയൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു

Published on 14 September, 2011
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: പുതിയൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. ഒരു പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സിരിഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. 2010 ല്‍ നടന്ന ഗെയിംസുമായി നിരവധി കേസുകളാണ് സി.ബി.ഐ. അന്വേഷിക്കുന്നത്.

കോണ്‍ഗ്രസ് നേതാവും എം.പിയുമായ സുരേഷ് കല്‍മാഡി അടക്കമുള്ള പ്രമുഖര്‍ ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. സി.ബി.ഐയുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മുംബൈയിലും സംഘം റെയ്ഡുകളും നടത്തിയിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഗെയിംസ് നടത്തിപ്പിലുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക