Image

ഫോമാ ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതി: ഡേവിഡ് ഗൈനര്‍

അനില്‍ പെണ്ണുക്കര Published on 04 March, 2013
ഫോമാ ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതി: ഡേവിഡ് ഗൈനര്‍
കൊച്ചി : ഫോമയുടെ 'ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്' യാഥാര്‍ത്ഥ്യ ബോധമുള്ള പദ്ധതിയാണെന്ന് പബ്ലിക് അഫേഴ്‌സ് ഓഫീസര്‍ ഡേവിഡ് ഗൈനര്‍ പറഞ്ഞു. ഫോമയുടെ മൂന്നാമത് കേരളാ കണ്‍വന്‍ഷനില്‍ സംഘടിപ്പിച്ച ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ പ്രൊഫഷണലുകളും കേരളത്തിലെ പ്രൊഫഷണലുകളും തമ്മിലുള്ള കൂടിച്ചേരലും ആശയസംവാദവും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക കൂട്ടായ്മയ്ക്ക് വഴിതെളിക്കും. ഇന്ന്- അമേരിക്കന്‍ ഐടി, ആതുരസേവനരംഗത്ത് കേരളത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് തിരിച്ചറിയുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുവാന്‍ വിദ്യാഭ്യാസത്തിനു കഴിയുന്നു. രാജ്യങ്ങളുടെ ഭാവി ഐടിയിലാണ്. ഐടി എല്ലാ മേഖലയിലേക്കും കടന്നു വരുന്നു. അപ്പോള്‍ തീര്‍ച്ചയായും ഇത്തരം സാംസ്‌കാരികവും, വിദ്യാഭ്യാസപരവുമായ കൊടുക്കല്‍ വാങ്ങല്‍ അത്യാവശ്യമാണ്. അതിന് ഫോമ പോലെയുള്ള സംഘടനകളെ രാജ്യങ്ങള്‍ തന്നെ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ കാല്‍ വയ്പുകളാണ് വലിയ മാറ്റങ്ങള്‍ക്ക് പിന്നില്‍. അത് ഈ പദ്ധതിയിലൂടെ സാധിക്കും. അതിനാണ് തന്റെ ശ്രമമെന്നും ടി.പി.ശ്രീനിവാസന്‍ പറഞ്ഞു.

വികസിത രാജ്യങ്ങള്‍ ഹൈടെക്ക് വിദ്യാഭ്യാസത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന സമയാണിത്. അമേരിക്ക ഇന്നും ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ തേടുന്ന കാലമാണിത്. അതിന് നമ്മുടെ ഐടി വികസിക്കേണ്ട കാലമാണിത് എന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ പറഞ്ഞു.

ടൂറിസം മേഖലയുടെ വികസനം കൂടി ബ്രിഡ്ജിംഗ് ഓഫ് മൈന്റ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും കേരളത്തിന്റെ വികസനത്തിന് ടൂറിസം വികസിക്കേണ്ടത് അനിവാര്യമാണെന്നും ഈ മേഖലയില്‍ കൂടുതല്‍ വിദേശിയരെ ആകര്‍ഷിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയണമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പറഞ്ഞു.

ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ് വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തി. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ ഡേവിഡ് ഗൈനറെ പൊന്നാടയണിച്ചു. ഫോമാ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, അലക്‌സ് കോശി, പോള്‍ മത്തായി, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്, മായ ശിവകുമാര്‍, ഡോ. ഇക്ബാല്‍ തുടങ്ങിയവര്‍ ബ്രിഡ്ജിംഗ് ഓഫ് ദിമ മൈന്‍ഡ്‌സിന് ആശംസകള്‍ നേര്‍ന്നു.


ഫോമാ ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതി: ഡേവിഡ് ഗൈനര്‍ഫോമാ ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതി: ഡേവിഡ് ഗൈനര്‍ഫോമാ ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതി: ഡേവിഡ് ഗൈനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക