Image

അമേരിക്കയിലെ `സമൃദ്‌ധ' മാതാപിതാക്കള്‍

Published on 15 September, 2011
അമേരിക്കയിലെ `സമൃദ്‌ധ' മാതാപിതാക്കള്‍
ഹെര്‍ഷി (പെന്‍സില്‍വേനിയ): സമ്പത്തു കൊണ്ടല്ല സന്താനഭാഗ്യം മൂലമാണ്‌ ഈ മാ താപിതാക്കള്‍ സമൃദ്‌ധരാകുന്നത്‌. ഹാരിസ്‌ബര്‍ഗിനടുത്ത്‌ ഹെര്‍ഷിയില്‍ താമസിക്കുന്ന മനോജ്‌ എന്നു വിളിപ്പേരുളള ഡോ. എബ്രഹാം മാത്യുവിന്റെയും ലൗലിയുടെയും നാല്‌ ബെഡ്‌റൂമും മൂന്ന്‌ ബാത്ത്‌റൂമുമുളള വീടു നിറയുന്നത്‌ മക്കളുടെ കുസൃതികള്‍ കൊണ്ടാ ണ്‌. മൂത്തയാള്‍ ടീനേജിലെത്തി. 16 വയസ്‌. എട്ടാമത്തേതും ഇളയതുമായ മകള്‍ പിറന്നത്‌ പത്താഴ്‌ച മുമ്പ്‌.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മക്കളുണ്ടായിരുന്ന കാഞ്ഞിരപ്പളളി കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ വക്കീലിനെപ്പോലെ ഇരുപത്തിയേഴ്‌ പേരൊന്നും ഇല്ലെങ്കിലും അമേരിക്കയിലെ ജീവിത സാഹചര്യം കണക്കിലെടുക്കുമ്പോള്‍ എട്ടു മക്കളെ വളര്‍ത്തുക ഇരുപത്തിയേഴിനെ വളര്‍ത്തുന്നതു പോലെ തന്നെ ബുദ്‌ധിമുട്ടേറിയ കാര്യമാണ്‌. നാട്ടിലാണെങ്കില്‍ കുട്ടികള്‍ പുറത്തും പറമ്പിലുമൊക്കെ കളിച്ചു നടന്നോളും. ഇവിടെ കാലാവസ്‌ഥയുടെ വ്യതിയാനം പ്രവചിക്കാനാവാത്തതിനാല്‍ വീടു തന്നെയാണ്‌ മക്കളുടെ വിഹാരരംഗം. കാറ്റും വെയിലു മേറ്റ്‌ മക്കള്‍ എങ്ങനെങ്കിലും വളര്‍ന്നോളുമെന്ന നാട്ടിലെ പഴയകാല പല്ലവിയൊന്നും ചിട്ട യാവശ്യപ്പെടുന്ന അമേരിക്കന്‍ ജീവിതത്തില്‍ പ്രായോഗികമല്ല.

എട്ടുപേരില്‍ ഏറ്റവും മൂത്തത്‌ മകളാണ്‌. പതിനാറുകാരിയായ മേരി അഞ്‌ജലി. പതിനാ ലുകാരനായ ജോസഫ്‌ ആനന്ദാണ്‌ രണ്ടാമന്‍. ഇളയ സഹോദരന്‍ ഉണ്ടായപ്പോള്‍ അവനെ ഞാന്‍ ജോണിയെന്നേ വിളിക്കൂവെന്ന്‌ അഞ്‌ജലിക്ക്‌ വാശിയായിരുന്നു. അങ്ങനെ ചേച്ചി വിളിച്ചു വിളിച്ച്‌ ജോസഫ്‌ ആനന്ദിന്‌ ജോണിയെന്നും ജോണിക്കുട്ടനെന്നും വിളിപ്പേരായി. പന്ത്രണ്ടുകാരി എലിസബത്ത്‌ അമലയാണ്‌ മൂന്നാമത്തേത്‌. മത്തായി എന്നും വിളിക്കുന്ന പത്തു വയസുകാരന്‍ മാത്യു അമാരിസാണ്‌ നാലാമന്‍. അഞ്ചാമത്തെ മകള്‍ റോസ്‌ അല്‍ ഫോന്‍സക്ക്‌ എട്ടു വയസ്‌. റോസിയെന്ന്‌ വിളിക്കുന്നു. അഞ്ചര വയസുളള തോമസ്‌ അജയ്‌ ആണ്‌ ആറാമത്തേത്‌. തോമാച്ചന്‍ എന്നാണ്‌ ആറാമന്റെ വിളിപ്പേര്‌. മൂന്നു വയസുകാരന്‍ അജിത്‌ എന്നു വിളിക്കുന്ന ജേക്കബ്‌ അജിതാണ്‌ ഏഴാമത്തേതാണ്‌. നിലവില്‍ എട്ടാമ ത്തേതും അവസാനത്തേതുമായ ആന്‍ ആഷക്ക്‌ പത്താഴ്‌ചയാണ്‌ പ്രായം. നിലത്തു കിട ക്കുന്ന കൈക്കുഞ്ഞ്‌.

കുടുംബം മക്കളാല്‍ നിറയണമെന്ന്‌ കല്യാണത്തിന്‌ മുമ്പേയുളള തീരുമാനമായിരുന്നു വെന്ന്‌ ചങ്ങനാശേരി മതുമൂല ചക്കുപുരയ്‌ക്കല്‍ കുടുംബാംഗമായ ഡോ. മനോജ്‌ പറഞ്ഞു. പാരമ്പര്യമായി സ്വര്‍ണ വ്യാപാര രംഗത്തായിരുന്നു ചക്കുപുരയ്‌ക്കല്‍കാര്‍. ഇന്നത്തെ തല മുറയിലുളളവര്‍ പക്ഷേ മറ്റു മേഖലകളിലേക്കാണ്‌ ചേക്കേറിയത്‌. ഇപ്പോള്‍ ചങ്ങനാശേരി പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപമുളള ചക്കുപുരയ്‌ക്കല്‍ ജോസ്‌കോ ജൂവലേഴ്‌സ്‌ അട ക്കം കുറച്ചു സ്‌ഥാപനങ്ങളേയുളളൂ.

ഇഷ്‌ടം പോലെ മക്കള്‍ വേണമെന്ന തന്റെ താല്‍പ്പര്യം പെണ്ണുകാണാന്‍ ചെന്നപ്പോഴേ വെളിപ്പെടുത്തിയെന്ന്‌ ഡോ. മനോജ്‌ പറഞ്ഞു. പിന്നീട്‌ ലൗലിയുമായി ഒറ്റക്ക്‌ സംസാരിച്ച പ്പോഴും ഇക്കാര്യം സൂചിപ്പിച്ചു. ലൗലിക്കും സമ്മതമായിരുന്നു. അന്ന്‌ വാക്കാല്‍ ഒപ്പിട്ട ഉട മ്പടി പതിനെട്ടു വര്‍ഷം കൊണ്ട്‌ പ്രായോഗികമാക്കിയെടുത്തു. എടത്വ സ്വദേശിയായ ലൗ ലിയെ ഡോ. മനോജ്‌ ജീവിത സഖിയാക്കുന്നത്‌ 1993 ഓഗസ്‌റ്റ്‌ 15 നാണ്‌. മാതാവിന്റെ സ്വ ര്‍ഗാരോപണ തിരുന്നാള്‍ ദിവസം. നാലുവയസായപ്പോള്‍ അമേരിക്കയിലെത്തിയതാണ്‌ നന്നായി മലയാളം സംസാരിക്കുന്ന ലൗലി. മാതാപിതാക്കളും കുടുംബാംഗങ്ങളും ഫിലഡ ല്‍ഫിയയിലുണ്ട്‌.

ഒരു വിട്ടില്‍ വളരുന്നെങ്കിലും എട്ടുതരക്കാരാണ്‌ എട്ടു മക്കളും. ഏറ്റവും മൂത്തത്‌ ആയതി നാലാവാം പ്രായത്തില്‍ കവിഞ്ഞ പക്വതയാണ്‌ മേരി അഞ്‌ജലിക്ക്‌. പരന്ന വായനയുളള അഞ്‌ജലിക്ക്‌ ലാംഗ്വേജ്‌ സ്‌കില്‍സാണ്‌ കൂടുതല്‍. ജോണിക്കുട്ടന്‌ കമ്പ്യൂട്ടറാണ്‌ ഹരം. കമ്പ്യൂട്ടറില്‍ ഓരോന്നു കണ്ടുപിടിക്കുക, സ്വന്തമായി കമ്പ്യൂട്ടറുണ്ടാക്കുക എന്നതൊക്കെ അവന്റെ വിനോദങ്ങളില്‍ പെടുന്നു. വലിയ ദേഷ്യക്കാരിയാണ്‌ മൂന്നാമത്തെ മകള്‍ എലി സബത്ത്‌ അമല. എന്നാല്‍ കാര്യങ്ങള്‍ വെടിപ്പായി ചെയ്യുന്നതും അവള്‍ തന്നെ. എന്തെ ങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ ആദ്യം ദേഷ്യപ്പെടുമെങ്കിലും ഒടുവില്‍ ചെയ്യുന്നത്‌ അമല ത ന്നെയായിരിക്കും. കാര്‍ട്ടൂണും സിനിമയുമൊക്കെ ഹോബിയാക്കിയ മത്തായി ഒരു സ്വപ്‌ന ജീവിയാണ്‌. എല്ലാവരെയും നന്നായി പരിഗണിക്കുന്ന പ്രകൃതമാണ്‌ റോസ്‌ അല്‍ഫോ ന്‍സക്ക്‌. ഇഷ്‌ട ഭക്ഷണം കിട്ടിയാല്‍ പോലും എല്ലാവരും കഴിച്ചൂ എന്ന്‌ ഉറപ്പു വരുത്തിയി ട്ടേ റോസി കഴിക്കൂ. സ്വഭാവത്തില്‍ ഒരുപാട്‌ ദീനാനുകമ്പ റോസി പുലര്‍ത്തുന്നുണ്ട്‌. കണ ക്കിലെ വിരുതനാണ്‌ തോമാച്ചന്‍. കൂട്ടത്തില്‍ ഏറ്റവും സൂത്രക്കാരനും പുളളിക്കാരന്‍ ത ന്നെ. എല്ലാ കാര്യങ്ങളും എളുപ്പവഴിയില്‍ ക്രിയ ചെയ്‌തെടുക്കുകയാണ്‌ തോമാച്ചന്റെ രീതി. കുസൃതി കാണിച്ചു നടക്കുന്ന അവനെ പിടിച്ചിരുത്താനുളള എളുപ്പഴി കണക്കു ചെയ്യിപ്പി ക്കുകയാണ്‌. കഴിഞ്ഞ അവധിക്ക്‌ നാട്ടില്‍ പോയപ്പോള്‍ ജീസസ്‌ യൂത്തിന്റെ ഒരു മീറ്റിംഗ്‌ നടക്കുന്നു. നാട്ടിലുളളവര്‍ മലയാളത്തില്‍ പറയുന്നതും ഇംഗ്ലീഷില്‍ പറയുന്നതൊന്നും തോമാച്ചന്‌ മനസിലാവുന്നില്ല. ബോറടിച്ച തോമാച്ചന്‍ ഓരോ വേലത്തരങ്ങളൊക്കെ കാട്ടി ത്തുടങ്ങി. പരാതി പറഞ്ഞ സംഘാടകരോട്‌ അവന്‌ കുറച്ച്‌ കണക്കു ചെയ്യാന്‍ കൊടുക്കാ നേ പറഞ്ഞുളളൂ. കണക്കു കിട്ടിയതോടെ തോമാച്ചന്‍ അടങ്ങി. വേലത്തരങ്ങളും ഒടുങ്ങി.

തോമാച്ചന്റെ ശിഷ്യനാണെന്നു പറയാം ഏഴാമന്‍ ജേക്കബ്‌ അജിത്‌. ചേട്ടന്‍ ചെയ്യുന്നതു പോലൊക്കെ ചെയ്യാനാണ്‌ അവന്‌ തിടുക്കം. മൂന്നുവയസുകാരനായ അജിതിന്റെ സ്വഭാവ രീതി രൂപപ്പെട്ടു വരുന്നേയുളെളങ്കിലും പുറത്തുപോയി കളിക്കാന്‍ മറ്റുളളവരെക്കാള്‍ അവ ന്‌ താല്‍പ്പര്യം കൂടുതലാണ്‌. സ്വപ്‌നജീവിയുടെ ചില രീതികളുമുണ്ട്‌. ഇളയവള്‍ ആന്‍ ആ ഷ നിലത്തു കിടക്കുന്ന പ്രായക്കാരിയാണെങ്കിലും പൊതുവെ ശാന്തശീലയാണ്‌. വിശക്കു ന്നതു വരെ കരയാതെ കിടന്നുകൊളളും. രാത്രിയില്‍ ഇടക്കിടെ ഉണരുന്ന പ്രകൃതമൊന്നു മില്ല. പതിനൊന്നിനു കിടന്നാല്‍ രാവിലെ ഏഴുമണിയാകുമ്പോഴേ ആന്‍ എഴുന്നേല്‍ക്കൂ.

അമേരിക്കയിലെ സാഹചര്യത്തില്‍ രണ്ടു മക്കളെ വളര്‍ത്താന്‍ തന്നെ പെടാപ്പാടാണെ ന്നും നിങ്ങള്‍ എങ്ങനെയാണ്‌ എട്ടുപേരെ വളര്‍ത്തുന്നതെന്നും ചോദിക്കുന്നവരോട്‌ എത്ര മക്കളുണ്ടെങ്കിലും ബുദ്‌ധിമുട്ടെല്ലാം ഒന്നുപോലെയാണെന്നാണ്‌ മറുപടി നല്‍കാറുളളതെ ന്ന്‌ ഡോ. മനോജ്‌ പറഞ്ഞു. ആദ്യത്തെ കുഞ്ഞ്‌ ഉണ്ടാകുമ്പോഴാണ്‌ ഏറ്റവും ബുദ്‌ധിമുട്ട്‌. രണ്ടാമത്തേതാകുമ്പോഴും ബുദ്‌ധിമുട്ട്‌ അതുപോലെ നിലനില്‍ക്കും. പ്രത്യേകിച്ച്‌ ഇവര്‍ തമ്മിലുളള പ്രായ വ്യത്യാസം കുറവാണെങ്കില്‍. മൂന്നാമത്തേതും നാലാമത്തേതും ആയി ക്കഴിയുമ്പോള്‍ ബുദ്‌ധിമുട്ട്‌ കുറയുകയായി. മൂത്ത മക്കളുടെ സഹായം തുടര്‍ന്നങ്ങോട്ടു കിട്ടുന്നതിനാല്‍ പിന്നെ കാര്യങ്ങള്‍ ഈസിയാവും. എന്റെ മക്കള്‍ പലരും അങ്ങോട്ടുമി ങ്ങോട്ടും ബേബി സിറ്റ്‌ ചെയ്യുകയാണ്‌ പതിവ്‌. ജോലി കഴിഞ്ഞ്‌ തിരിച്ചു വരുമ്പോള്‍ ഇവ ര്‍ എവിടൊക്കെയാണെന്ന്‌ കണ്ടുപിടിക്കുക തന്നെ ചിലപ്പോള്‍ ബുദ്‌ധിമുട്ടാണ്‌. നിങ്ങള്‍ വെക്കേഷനൊന്നും പോകാറില്ലേ എന്നും പലരും ചോദിക്കാറുണ്ട്‌. വീട്ടില്‍ തന്നെ എന്നും വെക്കേഷനാണെന്നായിരിക്കും തന്റെ മറുപടി. എല്ലാവരും ഒത്തുകൂടുമ്പോള്‍ തന്നെ ഒരു പിക്‌നിക്‌ മൂഡ്‌ അറിയാതെ വന്നുചേരും.

എന്‍ജിനിയറായ ഭാര്യ ലൗലി മൂന്നാമത്തെ മകള്‍ ഉണ്ടായശേഷം ജോലി നിര്‍ത്തുകയായിരുന്നു. ഇപ്പം ഫുള്‍ടൈം വീട്ടമ്മ. എട്ടാമത്തെ മകള്‍ ഉണ്ടായപ്പോള്‍ നാട്ടില്‍ നിന്നും എന്റെ അമ്മ സഹായത്തിനായി കുറച്ചുനാള്‍ വന്നു നിന്നിരുന്നു. ഓരോ മക്കളും ഉണ്ടായിക്കഴിയുമ്പോള്‍ ലൗലിയുടെ മാതാപിതാക്കള്‍ സഹായത്തിനായി ഫിലഡല്‍ഫിയയില്‍ നിന്നു വരും. അത്‌ രണ്ടാഴ്‌ചയൊക്കെയേ ഉണ്ടാവൂ. ബാക്കി ഉത്തരവാദിത്വങ്ങളൊക്കെ ഞങ്ങള്‍ തന്നെ ചെയ്യുകയാണ്‌ പതിവ്‌. ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്‌റ്റേഴ്‌സും നേടിയ ലൗലി ഒരു ഐടി കമ്പനിയില്‍ ഉദ്യോഗസ്‌ഥയായിരുന്നു.

ഹോം സ്‌കൂളിംഗാണ്‌ കുട്ടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ ഡോ. മനോജ്‌ ചൂണ്ടി ക്കാട്ടി. അതിനാല്‍ രാവിലെ എല്ലാവരെയും ഒരുക്കി സ്‌കൂളില്‍ വിടേണ്ട ബുദ്‌ധിമുട്ടൊന്നു മില്ല. വീട്‌ തന്നെയാണ്‌ അവരുടെ സ്‌കൂളും. അധ്യാപകരും ഞങ്ങള്‍ മാതാപിതാക്കള്‍ ത ന്നെ. പാഠ്യപദ്‌ധതിയില്‍ സ്‌റ്റേറ്റ്‌ ഗവണ്‍മെന്റ്‌ നിശ്‌ചയിക്കുന്ന നിലവാരം നിലനിര്‍ത്തണ മെന്നുണ്ട്‌. അമേരിക്കയിലെ ആറ്‌ ശതമാനം കുടുംബങ്ങളെങ്കിലും ഹോം സ്‌കൂള്‍ സമ്പ്രദാ യമാണ്‌ പിന്തുടരുന്നതെന്നും ഡോ. മനോജ്‌ ചൂണ്ടിക്കാട്ടി. മക്കളെ ഹൈസ്‌കൂള്‍ മുതല്‍ സാധാരണ സ്‌കൂളിലയക്കാന്‍ ഉദ്ദേശമുണ്ട്‌.

മക്കളുടെ സ്വഭാവത്തില്‍ നമ്മള്‍ക്ക്‌ കൂടുതലായി സ്വാധീനം ചെലുത്താനും വിശ്വാസാധി ഷ്‌ഠിതമായ ചിന്താഗതി പകരാനും കഴിയുമെന്നതാണ്‌ ഹോംസ്‌കൂള്‍ സമ്പ്രദായത്തിന്റെ പ്ര ധാന മെച്ചം. സാധാരണ സ്‌കൂളുകളില്‍ പോകുമ്പോള്‍ പല രീതികളും അവരെ പിന്തുട രും. അതൊക്കെ മക്കളുടെ സ്വഭാവത്തില്‍ വ്യത്യാസങ്ങളുണ്ടാക്കും. നാം പുലര്‍ത്തുന്ന ജീ വിതമൂല്യങ്ങളുടെ തുടര്‍ച്ച മക്കള്‍ക്കു പകരാന്‍ ഹോംസ്‌കൂള്‍ സമ്പ്രദായത്തിനാണ്‌ കഴി യുക. എന്നാല്‍ മറ്റു കുട്ടികളുമായി ഇടപെടാനുളള അവസരം കുറവായതിനാല്‍ ഹോംസ്‌ കൂളിലെ കുട്ടികള്‍ അന്തര്‍മുഖരായി പോകുമോ എന്നു ചിലര്‍ ചോദിക്കാറുണ്ട്‌. സമീപത്തു ളള ഹോംസ്‌കൂള്‍ കുട്ടികളെല്ലാം കൂടി ഇടക്കിടെ ഒത്തുകൂടിയാല്‍ ഇത്തരം പ്രശ്‌നങ്ങളൊ ന്നുമുണ്ടാവില്ല. ഞങ്ങള്‍ താമസിക്കുന്നതിന്‌ അടുത്തുളള ഹോംസ്‌കൂള്‍ കുട്ടികളെല്ലാം കൂ ടി മാസത്തിലൊരിക്കല്‍ ഒത്തുചേരാറുണ്ട്‌. ആരുടെയെങ്കിലും വീട്ടിലായിരിക്കും ഈ ഒത്തു ചേരല്‍. ഇടക്കിടെ പിക്‌നികിനും പോകും. അതുപോലം മ്യൂസിക്‌ ക്ലാസ്‌, ട്രാക്ക്‌ പരിശീ ലനം എന്നിവയ്‌ക്കൊക്കെ മക്കള്‍ സ്‌കൂളില്‍ പോകാറുണ്ട്‌. പളളിയുമായി ബന്‌ധപ്പെട്ടുളള പ്രവര്‍ത്തനങ്ങളിലും സജീവമാണ്‌.

സ്‌കൂളിലേതു പോലെ ടൈംടേബിള്‍ അനുസരിച്ചാണ്‌ വീട്ടിലും പഠനം. എന്നാല്‍ 24 മ ണിക്കൂറും ഗുരുവും ശിഷ്യരും ഒന്നിച്ചാണെന്ന മെച്ചം ഹോംസ്‌കൂളിനുണ്ട്‌. അധ്യാപകര്‍ ഞ ങ്ങള്‍ തന്നെ ആയതിനാല്‍ പഠിപ്പിക്കല്‍ ഇഷ്‌ടമുളള സമയത്തുമാകാം. മാത്രവുമല്ല ഏതെ ങ്കിലും വിഷയത്തില്‍ പുറകിലായ മക്കളെ പ്രത്യേകമായി ശ്രദ്‌ധിക്കാനും നമുക്ക്‌ പറ്റും. സ്‌കൂളിലാവുമ്പോള്‍ അധ്യാപകര്‍ക്ക്‌ ഓരോ കുട്ടിയെയും പ്രത്യേകമായി ശ്രദ്‌ധിക്കാനുളള സ മയം കിട്ടി എന്നു വരില്ല.

അഞ്ചാംക്ലാസ്‌ വരെയേ കുട്ടികളെ നമ്മള്‍ പറഞ്ഞു പഠിപ്പിക്കേണ്ടതുളളൂ എന്ന്‌ ഡോ. മ നോജ്‌ വിലയിരുത്തി. ബാക്കി അവര്‍ സ്വയം പഠിച്ചു തുടങ്ങും. കൂടാതെ മൂത്തവര്‍ പഠിക്കു ന്നതു കേട്ട്‌ ഇളയവര്‍ പഠിക്കുമെന്ന മെച്ചവുമുണ്ട്‌. കണക്കിലെ വിദഗ്‌ധനായ മകന്‍ തോമാ ച്ചന്‍ ചേച്ചിമാരും ചേട്ടന്മാരും പഠിക്കുന്നതു കേട്ടാണ്‌ ഈ സിദ്‌ധി നേടിയത്‌. കിന്റര്‍ഗാര്‍ട്ട നിലാണെങ്കിലും രണ്ടാംക്ലാസിലെ കണക്കു വരെ തോമാച്ചനറിയാം.

എപ്പോള്‍ വേണമെങ്കിലും വെക്കേഷനെടുക്കാം എന്നതാണ്‌ ഹോംസ്‌കൂള്‍ സമ്പ്രദായ ത്തിന്റെ മറ്റൊരു മെച്ചം. മക്കള്‍ക്ക്‌ സ്‌കൂള്‍ ഉണ്ടല്ലോ എന്ന ചിന്തയൊന്നും വേണ്ട. കഴിഞ്ഞവര്‍ഷം ആറുമാസം സാന്‍ഡിയോഗോയിലായിരുന്നപ്പോഴും നാട്ടില്‍ പോയപ്പോഴുമൊ ക്കെ ഞങ്ങള്‍ക്ക്‌ ആശ്വാസമായത്‌ മക്കള്‍ ഹോംസ്‌കൂളിലാണെന്നതാണ്‌.

മക്കളെ നോക്കാനുളള ഉത്തരവാദിത്വത്തിന്റെ പേരില്‍ ഞാനും ഭാര്യയുമായി വഴക്കടിക്കാ റൊന്നുമില്ലെന്ന്‌ ഡോ. മനോജ്‌ പറഞ്ഞു. എല്ലായിടത്തും ഉളളതു പോലെ ചില ചില്ലറ പ്ര ശ്‌നങ്ങള്‍ മാത്രം. ലൗലി ഒരു സൂപ്പര്‍ വുമണ്‍ ആണെന്നാണ്‌ ഡോ. മനോജിന്റെ പക്ഷം. എ ന്റെ ഒരു ഹോബിയാണ്‌ കുക്കിംഗ്‌. ചില ദിവസങ്ങളില്‍ ഒഴിവുളളപ്പോള്‍ ഞാനാണ്‌ കുക്ക്‌ ചെയ്യാറ്‌. എങ്കിലും ചീഫ്‌ കുക്ക്‌ ഭാര്യ തന്നെ. മൂത്തമക്കള്‍ അമ്മയെ സഹായിക്കുകയും ചെയ്യും.

മക്കള്‍ തമ്മില്‍ ഏറെക്കുറെ രണ്ടു വയസാണ്‌ പ്രായവ്യത്യാസം. അതുപോലെ ഒരു പെ ണ്ണ്‌ കഴിഞ്ഞ്‌ ആണ്‌ എന്നതായിരുന്നു ആറു മക്കളാവും വരെ. ആറാമന്‍ തോമാച്ചനു ശേ ഷം ലൗലി വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരിക്കല്‍ ചെക്കപ്പിനു പോയി. തോമാച്ചനും കൂ ട്ടത്തിലുണ്ടായിരുന്നു. സോണോഗ്രാം ചെയ്‌ത്‌ ആണോ പെണ്ണോ എന്നറിഞ്ഞോ എന്നു ഡോക്‌ടര്‍ ചോദിച്ചപ്പോള്‍ അതെന്തിനാണ്‌, പാറ്റേണനുസരിച്ച്‌ പെണ്ണായിരിക്കുമെന്നായിരു ന്നു തോമാച്ചന്റെ കമന്റ്‌. എന്നാല്‍ കണക്കിലെ വിദഗ്‌ധനായ തോമാച്ചന്‌ ഇവിടെ കണക്കു പിഴച്ചു. ഏഴാമത്‌ ഉണ്ടായതും ആണാണ്‌. ജേക്കബ്‌ അജിത്‌.

മക്കള്‍ തമ്മില്‍ തികഞ്ഞ സൗഹൃദമാണെന്ന്‌ ഡോ. മനോജ്‌ പറഞ്ഞു. എന്നാല്‍ പ്രായം മുന്നോട്ടു പോകുന്നതനുസരിച്ച്‌ ചിലപ്പോള്‍ ഗുസ്‌തിയൊക്കെ നടക്കാറുണ്ട്‌. എന്റെ കാര്യ മെന്ന പിടവാശിയൊന്നും ആര്‍ക്കുമില്ല. എല്ലാവരോടും പോയി കുളിക്കാനൊക്കെ പറഞ്ഞാ ല്‍ ലൈനായി നിന്ന്‌ കുളിച്ചിട്ടിറങ്ങുകയാണ്‌ പതിവ്‌. കോമ്പൗണ്ടിലെ സ്വിമ്മിംഗ്‌പൂളില്‍ നീ ന്തിക്കളിക്കുന്നതും മക്കള്‍ക്ക്‌ ഹരമാണ്‌.

ജീവിത വീക്ഷണത്തില്‍ പൊളിച്ചെഴുത്തു നടത്തിയാലേ ഇഷ്‌ടം പോലെയുളള മക്കള്‍ അനുഗ്രഹമായി തോന്നൂ എന്ന്‌ ഡോ. മനോജ്‌ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ കാര്യം തന്നെയെ ടുക്കാം. ഇപ്പോഴും ജോലി ചെയ്യുകയായിരുന്നെങ്കില്‍ ഹണ്‍ഡ്രഡ്‌ തൗസെന്‍ഡെങ്കിലും ശ മ്പളം കിട്ടുമായിരുന്ന ജോലിയായിരുന്നു ഭാര്യ ലൗലിയുടേത്‌. അത്‌ ഉപേക്ഷിച്ചിട്ടാണ്‌ മ ക്കളുടെ കാര്യം ലൗലി ഏറ്റെടുത്തത്‌. പെന്‍സില്‍വേനിയ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള ഹെര്‍ഷി മെഡിക്കല്‍ സെന്ററില്‍ ഗ്യാസ്‌ട്രോ എന്ററോളജി അസോസിയേറ്റ്‌ പ്രൊഫസറാണ്‌ ഞാന്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജോലിയില്‍ ട്രെയിനിംഗ്‌ കൊടു ക്കുന്ന ഞാന്‍ ഒരു അക്കാഡമിക്‌ ഡോക്‌ടറാണ്‌. സ്വകാര്യ പ്രാക്‌ടീസ്‌ നടത്തുന്ന ഡോക്‌ട ര്‍മാരെപ്പോലെ സ്വത്ത്‌ സമ്പാദിക്കാന്‍ അക്കാഡമിക്‌ ഡോക്‌ടറായ എനിക്കാവില്ല. താമസി ക്കാന്‍ മാന്‍ഷനോ സഞ്ചരിക്കാന്‍ ബെന്‍സ്‌ കറോ വേണമെന്നോ ഉളള സ്വപ്‌നങ്ങള്‍ ഉണ്ടാ

യിരുന്നെങ്കില്‍ ഞാന്‍ മക്കളുടെ കാര്യം അവഗണിച്ച്‌ ഫുള്‍ടൈം പ്രാക്‌ടീസ്‌ നടത്തിയേനേ. സ്വത്ത്‌ സമ്പാദനം മാത്രം ലക്ഷ്യമാക്കാത്തതിനാല്‍ മക്കളുടെ കാര്യം സന്തോഷമായിത്തീ രുന്നു.

പെന്‍സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ എന്റെ അധ്യാപകനായിരുന്ന ഡോ. കെന്‍ കുക്കില്‍ നിന്നാണ്‌ ഈ ലളിത ജീവിതരീതിയുടെ അര്‍ത്ഥതലങ്ങള്‍ ഞാന്‍ മനസിലാക്കിയത്‌. അ ഞ്ചുമക്കളുണ്ട്‌ അദ്ദേഹത്തിന്‌. ഭാര്യ ജോലി ചെയ്യുന്നില്ല. എങ്ങനെ അഞ്ചുമക്കളുടെ കാര്യം നോക്കുന്നു എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ജീവിക്കുന്നത്‌ കാണാനാണ്‌ വെളളക്കാരനായ ആ പ്രൊഫസര്‍ പറഞ്ഞത്‌. ഞാന്‍ ഓടിക്കുന്നത്‌ ഒരു പഴയ ടൊയോട്ട കാറാണ്‌. അത്‌ മാറ ണമെന്ന്‌ എനിക്കാഗ്രഹമില്ല. സാധാരണ വീടാണ്‌ എന്റേത്‌. ഡോക്‌ടറാണെന്ന പകിട്ടിനായി ഇതൊക്കെ മാറ്റി മുന്തിയതിനായി ഞാന്‍ പോയാല്‍ മക്കളുടെ കാര്യത്തില്‍ എനിക്ക്‌ ശ്രദ്‌ധി ക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ചോദ്യം ചോദിക്കുമ്പോള്‍ നാലു മക്കളായിരുന്നു എനിക്ക്‌. അധ്യാപകന്റെ ജീവിതമൂല്യം പകര്‍ത്തിയ ഞാന്‍ ഇന്ന്‌ അദ്ദേ ഹത്തെ കടത്തിവെട്ടി എട്ടുമക്കളുടെ പിതാവായി.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം നേടിയ ഡോ. മനോജ്‌ ആധ്യാത്മിക രംഗത്തും സജീവമാണ്‌. പല ധ്യാനങ്ങളിലും പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്‌. അമേരിക്കയി ലെ വിവിധ നഗരങ്ങളില്‍ അടുത്തയിടെ നടന്ന ശാലോം ഫെസ്‌റ്റിവലില്‍ പ്രസംഗിക്കുക യുണ്ടായി. ചിക്കാഗോ സീറോ മലബാര്‍ രൂപതയുമായും ബന്‌ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നു.

ഭാര്യ ലൗലിയാണ്‌ ആധ്യാത്മിക മേഖലയില്‍ തന്നെക്കാളും മുന്നിട്ടു നില്‍ക്കുന്നതെന്ന്‌ ഡോ. മനോജ്‌ പറയുന്നു. കഴിയുന്നതും എല്ലാ ദിവസവും പളളിയില്‍ പോകാന്‍ ലൗലി ശ്രദ്‌ധിക്കാറുണ്ട്‌.

കൊച്ചുപ്രായം മുതല്‍ ആധ്യാത്മിക കാര്യങ്ങളില്‍ തനിക്ക്‌ താല്‍പ്പര്യമായിരുന്നുവെന്ന്‌ ഡോ. മനോജ്‌ ഓര്‍മ്മിച്ചു. മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന ഞങ്ങളുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പുമായി സഹകരിച്ചിരുന്ന സുഹൃത്തായ ഒരു വൈദികന്‍ ഇന്ന്‌ സീറോ മലബാര്‍ സഭയില്‍ ഉന്നതസ്‌ഥാനം വഹിക്കുന്നുണ്ട്‌. സഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.
അമേരിക്കയിലെ `സമൃദ്‌ധ' മാതാപിതാക്കള്‍
Join WhatsApp News
Don Fernandez 2014-07-15 23:22:38
Nothing great. Atleast for India. They are spoiling the chances for poor families
febil 2014-10-10 04:38:18
``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ, നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌. പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.''(ബുഖാരി, മുസ്‌ലിം)

സന്താന നിയന്ത്രണത്തിന്‌ നിയമപരിരക്ഷ ഉറപ്പാക്കുകയും ഗര്‍ഭഛിദ്രം ഉദാരമാക്കുകയും ചെയ്യുക വഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയില്‍ മനുഷ്യര്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോകത്ത്‌ സന്താന നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മാനവ വിഭവശേഷിയുടെ മാന്ദ്യംമൂലം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബ സംവിധാനങ്ങളെ തകര്‍ത്തെറിയുക വഴി വന്നുചേര്‍ന്ന മഹാദുരന്തങ്ങള്‍ക്കും സ്‌ത്രീ-പുരുഷ അനുപാത വ്യത്യാസം വരുത്തിയ അപരിഹാര്യമായ അസന്തുലിതാവസ്ഥയ്‌ക്കുമൊക്കെ മനുഷ്യനിര്‍മി ത നിയമങ്ങള്‍ തന്നെയാണ്‌ കാരണക്കാരന്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക