Image

ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍മാദ്ധ്യമ പുരസ്‌കാരം നല്‍കുന്നു

ജോര്‍ജ്‌ തോട്ടപ്പുറം Published on 15 September, 2011
ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍മാദ്ധ്യമ പുരസ്‌കാരം നല്‍കുന്നു
ചിക്കാഗോ: വടക്കേ അമേരിക്കന്‍ മലയാളി സമൂഹത്തില്‍നിന്നും അച്ചടി-ദൃശ്യമാദ്ധ്യമരംഗത്ത്‌ കഴിവ്‌ തെളിയിച്ചിട്ടുള്ള ഒരു വ്യക്തിക്ക്‌ ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രവാസി മാദ്ധ്യമ പ്രതിഭാ പുരസ്‌ക്കാരം നല്‍കും. സ്വന്തമായി വാര്‍ത്തകള്‍ എഴുതുവാനും പ്രസിദ്ധീകരിക്കുവാനും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരെയാണ്‌ ഈ അവാര്‍ഡിനായി പരിഗണിക്കുന്നത്‌. അമേരിക്കന്‍ മലയാളി സമൂഹത്തില്‍നിന്നും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ്‌ അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുക്കുന്നത്‌. വിജയിക്ക്‌ ആയിരം ഡോളര്‍ ക്യാഷ്‌ അവാര്‍ഡും പ്രശംസാഫലകവും സമ്മാനിക്കും. ഗ്യാസ്‌ ഡിപ്പോ സി.ഇ.ഒ. ജോയി നെടിയകാലായിലാണ്‌ ഈ വര്‍ഷത്തെ ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍.

1970-80 കാലഘട്ടത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി യുവജനരംഗത്ത്‌ നിറഞ്ഞുനിന്നിരുന്ന ബാബു ചാഴികാടന്‍ രാഷ്‌ട്രീയ മാധ്യമരംഗങ്ങളില്‍ ഏറ്റവുമധികം ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ ഓര്‍മ്മയ്‌ക്കായി ഒരു പ്രവാസി മാധ്യമ പ്രവര്‍ത്തകന്‌ മാധ്യമ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന്‌ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലി പറഞ്ഞു.

ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലി അദ്ധ്യക്ഷത വഹിച്ചു. ചാക്കാ മറ്റത്തിപറമ്പില്‍, ജോര്‍ജ്‌ നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, അഡ്വ. സാജു കണ്ണമ്പള്ളി, ജീനോ കൊതാലടിയില്‍, ഡെന്നി ഊരാളില്‍, പീറ്റര്‍ ചാഴികാട്ട്‌, ജസ്റ്റിന്‍ ചാമക്കാലാ, ബാബു പടവത്തില്‍, തമ്പി ചാഴികാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ തോട്ടപ്പുറം സ്വാഗതവും, ട്രഷറര്‍ ജോയി നെടിയകാലായില്‍ കൃതജ്ഞതയും പറഞ്ഞു.
ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍മാദ്ധ്യമ പുരസ്‌കാരം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക