Image

വീടിന്റെ താക്കോല്‍ ദാന കര്‍മ്മം പി ജെ കുരന്‍ എംപി നിര്‍വഹിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2011
വീടിന്റെ താക്കോല്‍ ദാന കര്‍മ്മം പി ജെ കുരന്‍ എംപി നിര്‍വഹിച്ചു
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ സഹായത്തില്‍ കീഴ്‌വായ്‌പൂരില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം പ്രൊഫ. പി ജെ കുരന്‍ എംപി നിര്‍വഹിച്ചു. അസോസിയേഷന്‍ കേരളത്തില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ കീഴ്‌വായ്‌പൂരു മാറുകാട്ട്‌ എം.എം. ഗോപിക്ക്‌ വീട്‌ നിര്‍മ്മിച്ചു നല്‍കിയത്‌.

സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക്‌ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ സഹായധനവും പഠനസഹായവും ചികിത്‌സാ സഹായവും നടത്തി വരുന്നുണ്ട്‌. പഞ്ചായത്തിന്റെ സഹായധനവും ഈ വീടിന്‌ ലഭിച്ചു. ചടങ്ങില്‍ നൂയോര്‍ക്ക്‌ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ വിജയശേഖരക്കുറുപ്പ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിന്ദു ചാത്തനാട്ട്‌, കീഴ്‌വായ്‌പൂര്‍ ശിവരാജന്‍, ബി ഫോര്‍ ബില്‍ഡിംഗ്‌ മാഗസിന്‍ ചീഫ്‌ എഡിറ്റര്‍ ബാബുകൃഷ്‌ണകല, ബാലകൃഷ്‌ണന്‍ നായര്‍, സി.എന്‍. കരുണാകരന്‍ നായര്‍, കെ. ജി. ഗോപകുമാര്‍, രമേശ്‌കുമാര്‍, മധുലാല്‍, എന്നിവര്‍ പ്രസംഗിച്ചു.
വീടിന്റെ താക്കോല്‍ ദാന കര്‍മ്മം പി ജെ കുരന്‍ എംപി നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക