Image

ബ്ലെസ്‌ഡ്‌ മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2011
ബ്ലെസ്‌ഡ്‌ മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിച്ചു
നാഷ്‌വില്ല (ടെന്നെസി): ബ്ലെസ്‌ഡ്‌ മദര്‍ തെരേസയുടെ തിരുനാള്‍ നാഷ്‌വില്ലയിലെ സിറോ മലബാര്‍ കാത്തലിക്‌ മിഷന്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ മദര്‍ തെരേസയുടെ നാമധേയത്തിലുള്ള ആദ്യ മിഷന്‍ ആണ്‌ നാഷ്‌വില്ലിലേത്‌. റെവ. ഡോ പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ മുഖ്യകര്‍മ്മികാനായി ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു.

കുര്‍ബാന മദ്ധ്യേ നാഷ്‌വില്ല രൂപത അധ്യക്ഷന്‍ മോസ്റ്റ്‌ റെവ. ഡേവിഡ്‌ ചോബി സന്ദേശം നല്‍കി. ആഗോള കാത്തോലിക്കാ സഭയിലെ വൈവിധ്യങ്ങളായ വ്യക്തി സഭകളുടെ ആരാധനാക്രമവും അവയുടെ പാരമ്പര്യവും അത്‌ കാത്തു സൂഷിക്കുവാന്‍ സഭാഅംഗങ്ങള്‍ പ്രകടിപ്പിക്കുന്ന ഉത്സഹാത്തെയുംകുറിച്ച്‌ ബിഷപ്പ്‌ പ്രശംസിച്ചു. മിഷന്‍ ഡയറക്ടര്‍ റെവ ഫാ. ടോമി പുളിയാനംപട്ടയില്‍ എം.എസ്‌.എഫ്‌.എസ്‌, റെവ ഡോ. തോമസ്‌ കളം സി.എം.ഐ, റെവ ഫാ. ജെയിംസ്‌ പനക്കല്‍ സി.എം.ഐ, റെവ ഫാ. എബ്രഹാം പന്തലാനി, റവ ഫാ. മൈക്കല്‍ ദിസൌസ തുടങ്ങിയ വൈദീകര്‍ ദിവ്യബലിയില്‍ പങ്കു ചേര്‍ന്നു. വര്‍ണശബളമായ തിരുനാള്‍ പ്രദിഷണം തദ്ദേശവാസികളില്‍ കൗതുകം ഉണര്‍ത്തി. ട്രസ്റ്റിമാരായ ദിലീപ്‌ വേലചെരില്‍, വിന്‍സെന്റ്‌ കുര്യന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃതം നല്‍കി. ലേലത്തിനു ശേഷം വിഭവ സമൃദ്ധമായ ഭഷണത്തോട്‌ കൂടി പരിപാടികള്‍ സമാപിച്ചു. സാം ആന്റോ അറിയിച്ചതാണിത്‌.
ബ്ലെസ്‌ഡ്‌ മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക