Image

നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2011
നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ ഓണം ആഘോഷിച്ചു
ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ വിപുലമായ പരിപാടികളോടെ തിരുവോണം ആഘോഷിച്ചു. കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ്‌ 13-ന്‌ വൈകുന്നേരം 6 മണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ ആരംഭിച്ചു.

ജോസ്‌മാന്‍ കരേടന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തോടും, താലപ്പൊലിയോടും കൂടി മാവേലി മന്നനെ വേദിയിലേക്ക്‌ ആനയിച്ചു. പ്രസിഡന്റ്‌ സാജു വടക്കേല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ രഞ്‌ജനാ വാര്യരുടെ നേതൃത്വത്തില്‍ പത്തോളം പേര്‍ ചേര്‍ന്ന്‌ തിരുവാതിരകളി അവതരിപ്പിച്ചു. കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റും, ഫോമാ ജോയിന്റ്‌ സെക്രട്ടറിയുമായ ആനന്ദന്‍ നിരവേല്‍ ഓണസന്ദേശം നല്‍കി.

ഡാന്‍സ്‌ അധ്യാപകരായ രഞ്‌ജനാ വാര്യര്‍, രശ്‌മി സുനില്‍, രശ്‌മി ശ്രീധര്‍ എന്നിവരുടെ ശിഷ്യരായ കുട്ടികളുടെ വൈവിധ്യമാര്‍ന്ന നിരവധി ഡാന്‍സുകള്‍ അരങ്ങേറി. ദിവ്യാ സണ്ണിയുടെ നേതൃത്വത്തില്‍ നവകേരളാ യൂത്ത്‌ ക്ലബ്‌ നടത്തിയ സ്‌കിറ്റ്‌ പരിപാടികള്‍ക്ക്‌ കൊഴുപ്പേകി. മുതിര്‍ന്നവരുടെ കോമഡി സ്‌കിറ്റും കാണികളുടെ കൈയ്യടി നേടി.

സെക്രട്ടറി ഷീലാ ജോസ്‌ ഏവര്‍ക്കും നന്ദി പറഞ്ഞു. റോസിലി പാനികുളങ്ങര, ബിജോയി ഏബ്രഹാം, മാത്യു പൂവന്‍, അലക്‌സ്‌ സെബാസ്റ്റ്യന്‍, ആന്റണി തോട്ടത്തില്‍, എബി ആനന്ദ്‌, സുരേഷ്‌ നായര്‍, ജോണ്‍സണ്‍ ജോസഫ്‌, സേവ്യര്‍ പാറയ്‌ക്കല്‍, ജയിംസ്‌ ദേവസ്യ, റെജി തോമസ്‌, ജിനോ കുര്യാക്കോസ്‌, മേരി നിക്കോളാസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക