Image

ശ്രീനാരായണ അസോസിയേഷന്‍ അംഗങ്ങളെ ആദരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2011
ശ്രീനാരായണ അസോസിയേഷന്‍ അംഗങ്ങളെ ആദരിക്കുന്നു
ന്യൂയോര്‍ക്ക്‌: ശ്രീനാരായണ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക `ശ്രീനാരായണ ഗുരു എക്‌സലന്‍സ്‌ അവാര്‍ഡ്‌' പ്രഖ്യാപിച്ചു. ശ്രീനാരായണ അസോസിയേഷന്‍ ഈവര്‍ഷത്തെ ഗുരുദേവ ജയന്തി-ഓണാഘോഷത്തോടനുബന്ധിച്ച്‌ സാഹിത്യരംഗത്ത്‌ കൈവരിച്ച നേട്ടങ്ങളും, ശ്രീനാരായണ തത്വപ്രചാരണവും കണക്കിലെടുത്ത്‌ വാസുദേവ്‌ പുളിക്കലിനും (അദ്ദേഹത്തിന്റെ `എന്റെ കാവ്യസുന്ദരികള്‍' എന്ന കവിതാ സമാഹാരത്തിന്‌ ആഗോളതലത്തില്‍ ഫൊക്കാന അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌), വിദ്യാഭ്യാസ രംഗത്തിലേയും വൈദ്യശാസ്‌ത്രത്തിലേയും നേട്ടങ്ങള്‍ക്ക്‌ ന്യൂജേഴ്‌സിയിലെ ഡോ.ജി. ഗോപിനാഥനും, കേരളത്തിലെ അടിസ്ഥാന കലകളെ പുനരുദ്ധരിക്കാന്‍ യത്‌നിച്ചുക്കൊണ്ടിരിക്കുന്ന കഴിവുറ്റ കലാകാരന്‍ ഫിലാഡല്‍ഫിയയിലെ മോഹന്‍ പ്ലാവിലയ്‌ക്കും അവാര്‍ഡും പൊന്നാടയും നല്‍കി ആദരിച്ചു.

വിവിധ മേഖലകളില്‍ സ്വന്തം കഴിവ്‌ തെളിയിച്ചിട്ടുള്ള സംഘടനാംഗങ്ങളെ തിരിച്ചറിഞ്ഞ്‌ അവരെ ആദരിക്കുന്ന സംഘടനയുടെ സംരംഭം അഭിനന്ദനാര്‍ഹമാണ്‌. വരുംകാലങ്ങളിലും ഇത്‌ തുടരുമെന്നും പ്രതീക്ഷിക്കുന്നു. ഈ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ സംഘടനയുടെ ഭാരവാഹികളോട്‌ വിശേഷിച്ച്‌ ചെയര്‍പേഴ്‌സണ്‍ പ്രസന്ന ബാബു, പ്രസിഡന്റ്‌ കെ.ജി. ജനാര്‍ദ്ദനന്‍ എന്നിവരോട്‌ അവാര്‍ഡ്‌ ലഭിച്ചവര്‍ നന്ദി പറയുകയും സംഘടന ഒന്നിനൊന്ന്‌ പുരോഗമിക്കട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.

ഐഡിയ സ്റ്റാര്‍ സിംഗര്‍ സോമുവിന്റെ ഹൃദയഹാരിയായ ഗാനങ്ങളും സദസ്യരുടെ മനംകുളിര്‍പ്പിച്ച മികവുറ്റ മറ്റ്‌ കലാപരിപാടികളും അരങ്ങേറി.
ശ്രീനാരായണ അസോസിയേഷന്‍ അംഗങ്ങളെ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക