Image

അഞ്ചാമത്‌ സ്വാതിതിരുനാള്‍ സംഗീതോത്സവം വിജയരമായി നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2011
അഞ്ചാമത്‌ സ്വാതിതിരുനാള്‍ സംഗീതോത്സവം വിജയരമായി നടത്തപ്പെട്ടു
മേരീലാന്റ്‌: മേരീലന്റിലുള്ള ശിവ വിഷ്‌ണു ക്ഷേത്രത്തില്‍ വെച്ച്‌ 2011 സെപ്‌റ്റംബര്‍ മൂന്നാം തീയതി അഞ്ചാമത്‌ സ്വാതി തിരുനാള്‍ സംഗീതോത്സവം വിജയകരമായി നടത്തപ്പെട്ടു. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെ സംഗീതാരാധകരുടെ കീര്‍ത്തനാലാപനവും, നൃത്തവും അരങ്ങേറി.

വൈകുന്നേരം ആറുമണിയോടുകൂടി പത്മവിഭൂഷണ്‍ ഡോ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രമുഖ ശിഷ്യനായ പാലാ സി.കെ. രാമചന്ദ്രന്റെ സംഗീത കച്ചേരി ആരംഭിച്ചു. `കാംബോജി അടതാള' വര്‍ണ്ണത്തോടെ ആരംഭിച്ച കച്ചേരിയിലെ പ്രധാന കൃതി കല്യാണി രാഗത്തിലുള്ള `ആദ്രിസുതാവര' ആയിരുന്നു. കമല കിരണ്‍ വെഞ്ചപുരി വയലിനും, അജയ്‌ രാമചന്ദ്രന്‍ മൃദംഗവും കൈകാര്യം ചെയ്‌തു.

കഴിഞ്ഞ നാലുവര്‍ഷവും നേതൃത്വം നല്‍കിയ മേരീലാന്റ്‌ നിവാസിയായ എം.ജി. മേനോനാണ്‌ ഈവര്‍ഷവും സ്വാതിതിരുനാള്‍ സംഗീതോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന്‌ നേതൃത്വം നല്‍കിയത്‌. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ചന്ദ്രന്‍പിള്ള അറിയിച്ചതാണിത്‌.
അഞ്ചാമത്‌ സ്വാതിതിരുനാള്‍ സംഗീതോത്സവം വിജയരമായി നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക