Image

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു.

ഏ.സി.ജോര്‍ജ് Published on 15 September, 2011
ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു.
ഹ്യൂസ്റ്റണ്‍ : ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം വിവിധ കലാപരിപാടികളോടെ കേരള തനിമയില്‍ മഹോല്‍സവമായി കൊണ്ടാടി. സെപ്റ്റംബര്‍ 11-ാം തീയതി രാവിലെ 11 മണിയ്ക്ക് ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്‍ഡിലുള്ള ഹൈലാന്‍ഡ് ക്ലബ് ഹൗസില്‍ അലങ്കരിച്ച ശ്രീകൃഷ്ണ പ്രതിമക്കു മുമ്പില്‍ എന്‍ .എസ്. എസ്. കരയോഗം പ്രസിഡന്റ് രാജേഷ് നായര്‍ , ശ്രീമതിമാരായ പൊന്നു പിള്ള, തങ്കമ്മ പണിക്കര്‍ , ഓമന നായര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

 നായര്‍ സമുദായാചാര്യനായ ഭാരതകേസരി മന്നത്തു പത്മനാഭന്റെ ഛായാചിത്രം സ്റ്റേജില്‍ അലങ്കരിച്ചു വച്ചിരുന്നു. ഈശ്വര പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം പ്രസിഡന്റ് രാജേഷ് നായര്‍ ഏവര്‍ക്കും സ്വാഗതമാശംസിക്കുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ എന്‍ .എസ്.എസിലെ കുട്ടികളും വനിതകളും പുരുഷന്‍മാരും അത്തപൂവിട്ട പീഠത്തിന്റെ മുമ്പാകെ ഓണപ്പാട്ടുകള്‍ , നാടന്‍ പാട്ടുകള്‍ , കൊയ്ത്തു പാട്ടുകള്‍ , സംഘഗാനങ്ങള്‍ , കേരളീയ നൃത്തനൃത്ത്യങ്ങള്‍ , അതിനൊപ്പം ആധുനികതയെ വിളിച്ചോതുന്ന സിനിമാറ്റിക് ചടുലമായ ഡാന്‍സുകള്‍ തുടങ്ങിയ വൈവിധ്യമേറിയ കലാവിരുന്നൊരുക്കി. കവിതാപാരായണം, ചിരി അരങ്ങ്, ഗെയിം ഷോ എന്നീ ഇനങ്ങളും ആഘോഷങ്ങളിലെ ഒരു പ്രത്യേകതയായരുന്നു. പ്രസംഗകര്‍ 9/11 ലെ വേള്‍ഡ് ട്രെയിഡ് സെന്റര്‍ ദുരന്തസംഭവത്തെ അനുസ്മരിക്കുകയും ചെയ്തു. ഓണത്തിനോടനുബന്ധിച്ച് ബഹുവര്‍ണ്ണ ചിത്രങ്ങളോടെ അതിമനോഹരമായ ഒരു സോവനീര്‍ മാഗസിന്‍ കമ്മറ്റി പ്രകാശനം ചെയ്തു. നന്ദി പ്രസംഗത്തിനു ശേഷം വിഭവ സമൃദ്ധമായ കേരളീയ നാടന്‍ സദ്യയായിരുന്നു. പരിപാടികളുടെ പര്യവസാനത്തോടെ മുത്തുക്കുട ചൂടി നാടുകാണാനെത്തിയ മാവേലി മന്നന്റെ പാതാളത്തിലേക്കുള്ള മടക്കമായി.

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റി ഭാരവാഹികളായ രാജേഷ് നായര്‍ , പൊന്നു പിള്ള, ജി.രാജേഷ് കുമാര്‍ , ഹരി നായര്‍ , രാജ് മോഹന്‍ കുനിയില്‍ , അജയ് പിള്ള , ചന്ദ്രന്‍ പണിക്കര്‍ , മോഹന്‍ പിള്ള, മോഹന്‍ ദാസ് നായര്‍ , അജിത് നായര്‍ , ഡോക്ടര്‍ ബാല മുരളി നായര്‍ , ഡോക്ടര്‍ വേണുഗോപാല്‍ മേനോന്‍ , ഡോ.ചിത്ര, ചന്ദ്രശേഖര്‍ , ഹരിഹരന്‍ നായര്‍ തുടങ്ങിയവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് സജീവമായ നേതൃത്വം കൊടുത്ത് പ്രവര്‍ത്തിച്ച് ഈ വര്‍ഷത്തെ ഓണം അവിസ്മരണീയമാക്കി.


ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു.
അലങ്കരിച്ച ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുമ്പാകെ തൊഴുകൈകളോടെ ശ്രീമതിമാരായ ഓമന നായര്‍ , പൊന്നു പിള്ള, തങ്കന്‍ പണിയ്ക്കര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തുന്നു.
ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു.
ഓണാഘോഷത്തില്‍ പങ്കെടുത്തവരില്‍ ഒരു വിഭാഗം ഗ്രൂപ്പ് ഫോട്ടോയില്‍ പുഞ്ചിരിക്കുന്ന മുഖങ്ങളോടെ
ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു.
വനിതകളുടെ ഒരു ഓണസംഘഗാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക