Image

സ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷം

ലൂമോന്‍ തറയില്‍ Published on 15 September, 2011
സ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷം

താമ്പാ : ചരിത്ര വിജയം നേടികൊണ്ട് സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. അറ്റ്‌ലാന്റിക്കിനുമിപ്പുറം മലയാള നാടിന്റെ സൗന്ദര്യവും സൗരഭ്യവും പരത്തികൊണ്ട് ജനപങ്കാളിത്തത്തിലും പരിപാടികളുടെ മനോഹാരിതയിലും വമ്പന്‍ വിജയം നേടിയ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ അതിഥികള്‍ക്കും ആതിഥേയര്‍ക്കും ഒരു പോലെ സംതൃപ്തിയേകി. മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ക്ക് നൂറുമേനിയുടെ സ്വപ്നവിജയം.

2011 സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് വാള്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ സന്നിഹിതരായത് താമ്പാ നഗരത്തിലെ മലയാളി സമൂഹത്തിന്റെ തികഞ്ഞ പരിചേതനമായിരുന്നു. അമേരിക്കയിലെ കേരളമെന്നറിയപ്പെടുന്ന ഫ്‌ളോറിഡായിലെ താമ്പാനഗരത്തില്‍ കേരളീയ വേഷവിധാനങ്ങളോടെ സ്ത്രീകളും കുട്ടികളും, യുവാക്കന്‍മാരും, കുടുംബനാഥന്മാരും മെല്ലാം അണിനിരന്നപ്പോള്‍ അവര്‍ക്കിടയില്‍ നിറഞ്ഞു നിന്നത് മലയാളിയുടെ ഗൃഹാതുരത്വം. വാഴയിലയില്‍ വിളമ്പിയ 21 വിഭവങ്ങള്‍ അടങ്ങിയ രുചികരമായ ഓണസദ്യ ഏവരുടേയും മുക്ത കണ്ഠമായ പ്രശംസ പിടിച്ചു പറ്റി. ഓണസദ്യ തയ്യാറാക്കിയത് ഈസ്റ്റ് സൈഡ് കേറ്ററേഴ്‌സ് ആയിരുന്നു. ഓണസദ്യയിലുടനീളം താമ്പായിലെ ഗായികാ ഗായകന്‍മാര്‍ നടത്തിയ ഗാനമേള സദ്യക്കു മാറ്റുകൂട്ടി.

വിശിഷ്ടാതിഥികളെയും മഹാബലി ചക്രവര്‍ത്തിയെയും ആനയിച്ചുകൊണ്ടുള്ള വ
ര്‍ണ്ണ  മനോഹരമായ ഘോഷയാത്രയായിരുന്നു പിന്നീട്. താലപ്പൊലിയേന്തിയ മലയാളി മങ്കമാരും, കുട്ടികളും, മുത്തുകുടയേന്തിയ പുരുഷന്‍മാരും, കാവടിയും വെഞ്ചാമരവുമേന്തിയ യുവാക്കളും ചേതനാഹരമായ കാഴ്ച്ചകളായിരുന്നു. മേളപ്പദങ്ങളുടെ വേലിയേറ്റമൊരുക്കിയ യുവാക്കള്‍ നയിച്ച ഡ്രം സെറ്റും, പുത്തന്‍ തലമുറയുടേയും, മുതിര്‍ന്നവരുടേയും ചെണ്ടമേളവും, ഘോഷയാത്രക്കു കൊഴുപ്പു പകര്‍ന്നു.

തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ വച്ച് സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വര്‍ക്കല ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്‍ ബോദ്യ തീര്‍ത്ഥ സ്വാമി ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ക്‌നാനായ സെന്ററില്‍ നിറഞ്ഞു കവിഞ്ഞ മഹാസമ്മേളനത്തിനു പ്രസിഡന്റ് സണ്ണി മറ്റമന സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ശ്രീമത് സ്വാമി ബോദ്യ തീര്‍ത്ഥ ഓണ സന്ദേശം നല്‍കി "ഏകാത്മകത വളരട്ടെ മലയാള ഐക്യത്തിന്റെ സുവര്‍ണ്ണകാലം വരവാകട്ടെ ലോകമെമ്പാടും മാനവ നന്മ പുലരട്ടെ, ഓണം ഓര്‍മ്മിപ്പിക്കുന്നതവയല്ലോ" സ്വാമിജി അനുഗ്രഹമലരുകള്‍ വിതറി തന്റെ പ്രഭാഷണത്തിലുടനീളം.

തുടര്‍ന്ന് എം.എ.സി.എഫ് നടത്തുന്ന റാഫിളിന്റെ ആദ്യ ടിക്കറ്റ് ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ്സ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ പ്രസിഡന്റ് ശ്രീ.ജോസ് ഉപ്പൂട്ടിലിന് നല്കികൊണ്ട് സ്വാമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കിഷോര്‍ പീറ്റര്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് വിവിധയിനം കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കലാപരിപാടികള്‍ക്കിടയില്‍ അസോസിയേഷന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനവും ഈ വര്‍ഷം ഹൈസ്‌ക്കൂള്‍ ഗ്രാജുവേറ്റ് ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ രണ്ട് കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് അസോസിയേഷന്‍ ഈ വര്‍ഷം നടത്തിയ സ്‌പെല്ലിംഗ് ബീ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് ഫൊക്കാന വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ മറ്റത്തി പറമ്പിലും എം.എ.സി.എഫ് ട്രസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.വി.ചെറിയാനും ആയിരുന്നു.

ഏകദേശം 8PM നു പ്രശസ്ത ഗായകന്‍ ബ്രൈസ്സന്‍ ഫിലിപ്പ് നടത്തിയ ഗാനമേളയോടെ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. ജോസ് മോന്‍ തത്തംകുളം, ജെസ്സി കുളങ്ങര എന്നിവരായിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. ഈ വര്‍ഷത്തെ ഓണാഘോഷം ഉജ്ജ്വല വിജയമാക്കി തീര്‍ത്തതിനു പ്രസിഡന്റ് സണ്ണി മറ്റമന, വൈസ് പ്രസിഡന്റ് കിഷോര്‍ പീറ്റര്‍ , സെക്രട്ടറി ലൂമോന്‍ തറയില്‍ മറ്റു ബോഡംഗങ്ങളായ ഷീലാ കുട്ടി, ടി.ഉണ്ണികൃഷ്ണന്‍ , ജിനോ വര്‍ഗ്ഗീസ്, സുരേഷ് നായര്‍ , ജേക്കബ് മാണി പറമ്പില്‍ , കരോളില്‍ ബ്രെസ്സന്‍ , റീത്താ സുബ്രമണ്യം, ഷിജു മാത്യൂ, ബോബി കുരുവിള, ലിസ്സി തണ്ടാശ്ശേരില്‍ , സജി മാത്യൂ, റോഹന്‍ ഏബ്രഹാം, ഫിലിപ്പ് ഡാനിയേല്‍ എന്നിവര്‍ റ്റാമ്പായിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും നന്ദി പറയുന്നു.

നാളി കേരത്തിന്റെ നാട്ടില്‍ നിന്നും ഏഴാം കടലിനക്കരെ വരുമ്പോഴും നാഴിയിടങ്ങഴി മണ്ണും, നാരായണകിളി വീടും മാത്രമല്ല അഭിമാനത്തോടെ ആഘോഷിക്കുവാന്‍ നമ്മുക്ക് ഓണവും കുടമുല്ല പുക്കളും ഉണ്ട്….മനസ്സു കൊണ്ടാണെങ്കിലും മലയാള നാട്ടിലേക്കൊരു സുഖമുള്ള തിരിച്ചു പോക്കുമുണ്ട്…അതിനു വഴി തെളിച്ചു കൊണ്ട് ഇതാ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ എന്ന മഹത്തായ സംഘടനയും. എല്ലാവര്‍ക്കും ഒരായിരം നന്ദി.

സ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷംസ്വപ്നവിജയം നേടിയ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ തിരുവോണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക