Image

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി വാഷിംഗ്‌ടണില്‍ ഓണം ആഘോഷിച്ചു

ഡോ. മുരളീരാജന്‍ Published on 15 September, 2011
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി വാഷിംഗ്‌ടണില്‍ ഓണം ആഘോഷിച്ചു
വാഷിങ്‌ടണ്‍ ഡിസി: വാഷിങ്‌ടണ്‍ മെട്രോ പ്രദേശങ്ങളായ വെര്‍ജീനിയ, മേരിലാന്‍ഡ്‌, ഡിസി എന്നിവിടങ്ങളിലെ മലയാളികളുടെ സംഘടനയായ കേരളാ കള്‍ച്ചറവല്‍ സൊസൈറ്റി ഓഫ്‌ മെട്രോ പൊലീറ്റന്‍ വാഷിങ്‌ടണ്‍ (കെസിഎസ്‌എംഡബ്ല്യു) പത്തിന്‌ ലോറല്‍ ഹൈസ്‌കൂളില്‍ ഉല്‍സവ്‌ 2011 എന്ന പേരില്‍ ഓണം മേള നടത്തി ഓണം ആഘോഷിച്ചു. ആയിരത്തില്‍ പരം മലയാളികള്‍ പങ്കെടുത്ത മേളയില്‍ കേരളത്തനിമയില്‍ എല്ലാ വിഭവങ്ങളും അടങ്ങിയ ഓണസദ്യ വിളമ്പി.

പൂക്കളമിട്ടതിനുശേഷം തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ച ഘോഷയാത്രയില്‍ തെയ്യം, പുലികളി, താലപ്പൊലി, മുത്തുക്കുടകള്‍, കൊമ്പുവിളി, ചെണ്ടമേളം എന്നിവ അണിനിരന്നു. രണ്ടിന്‌ കലാപരിപാടികള്‍ ആരംഭിച്ചു. മഹാബലിയ്‌ക്ക്‌ വരവേല്‍പ്‌ നല്‍കി. സ്‌റ്റേജ്‌ സജ്‌ജീകരണങ്ങളും പരിപാടികളും ഓണാഘോഷങ്ങള്‍ക്ക്‌ മിഴിവേകി. അനില്‍ ചന്ദ്രന്‍ നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി വാഷിംഗ്‌ടണില്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക