Image

കോലഞ്ചേരിയില്‍ നീതി നടപ്പാക്കണം: മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ യു.എസ്‌.എ

Published on 15 September, 2011
കോലഞ്ചേരിയില്‍ നീതി നടപ്പാക്കണം: മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ യു.എസ്‌.എ
ന്യൂയോര്‍ക്ക്‌: കോലഞ്ചേരി പള്ളിയിലെ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിനും, സത്യവിശ്വാസ സംരക്ഷണത്തിനുമായി അനിശ്ചിതകാല നിരാഹാര സഹനസമരവും ഉപവാസയജ്ഞവും നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയ്‌ക്കും, ഇതര മെത്രാപ്പോലീത്തന്മാര്‍ക്കും അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അതിഭദ്രാസനം ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.

പതിമൂന്നാംതീയതി ഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സിന്റെ അധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠ്യേന പ്രമേയം പാസാക്കുകയും ബഹുഭൂരിപക്ഷത്തിന്റെ ആരാധനാവകാശവും, ആത്മീയ ആവശ്യങ്ങളും മുടക്കംവരാതിരിക്കുവാന്‍ തക്കവണ്ണമുള്ള ശാശ്വത പരിഹാരത്തിന്‌ തയാറാകണമെന്ന്‌ കേരള ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു.

ശ്രേഷ്‌ഠ ബാവയുടേയും സഹോദര മെത്രാപ്പോലീത്തമാരുടേയും ആരോഗ്യത്തിനും, ശാശ്വത സമാധാനത്തിനുമായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ തീത്തോസ്‌ ആഹ്വാനം ചെയ്‌തു. ബിജു ചെറിയാന്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
കോലഞ്ചേരിയില്‍ നീതി നടപ്പാക്കണം: മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ യു.എസ്‌.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക