Image

ആറന്മുള ജലോത്സവത്തിന്‌ ഫൊക്കാനയുടെ ഓണസമ്മാനം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 September, 2011
ആറന്മുള ജലോത്സവത്തിന്‌ ഫൊക്കാനയുടെ ഓണസമ്മാനം
ന്യൂയോര്‍ക്ക്‌: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാന ജന്മനാട്ടിലെ പുരാതനവും ദൈവിക പരിവേഷമുള്ളതുമായ ഒരു ഋതുവോത്സവ ജലോത്സവത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ പദവി അലങ്കരിച്ചു. മലയാളികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനകോടികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന, ആചാരവും ആവേശവും ഇടകലര്‍ന്ന ആറന്മുള ഉതൃട്ടാതി വള്ളം കളിയുടെ പ്രധാന അമരക്കാരനാകാന്‍ സൗഭാഗ്യം സിദ്ധിച്ച ചാരിതാര്‍ത്ഥ്യത്തിലാണ്‌ ഫൊക്കാന പ്രസിഡന്റ്‌ ശ്രീ ജി.കെ. പിള്ള.

കേന്ദ്രമന്ത്രി സുബോധ്‌കാന്ത്‌ സഹായ്‌ ഉദ്‌ഘാടനം ചെയ്‌ത ജലോത്സവത്തില്‍ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ളയും ട്രഷറര്‍ ഷാജി ജോണും സന്നിഹിതരായിരുന്നു. മന്ത്രി എ.പി. അനില്‍ കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മത്സര വള്ളംകളിയുടെ ഉദ്‌ഘാടനം മന്ത്രി പി.ജെ. ജോസഫാണ്‌ നിര്‍വ്വഹിച്ചത്‌.
എം.പി. മാരായ കൊടിക്കുന്നില്‍ സുരേഷ്‌, പ്രൊഫ. പി.ജെ. കുര്യന്‍, ആന്റോ ആന്റണി, എം.എല്‍.എ.മാരായ പി.സി. വിഷ്‌ണുനാഥ്‌, കെ. ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം എന്നിവരും ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം. രാജഗോപാലന്‍ നായര്‍, ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത, പി.ഇ.ബി. മേനോന്‍ തുടങ്ങിയവരും പ്രസംഗിച്ചു. പതിവിനു വിപരീതമായി നിരവധി പ്രവാസികള്‍, പ്രത്യേകിച്ച്‌ അമേരിക്കന്‍ മലയാളികള്‍, ജലോത്സവത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പ്രസിദ്ധമായ ആറന്മുള വള്ളംകളിയെപ്പോലെ പുരാതനവും പൈതൃകവുമായ കായികവിനോദങ്ങള്‍ക്ക്‌ ഫൊക്കാന സ്‌പോണ്‍സര്‍ ചെയ്യാനുള്ള മുഖ്യകാരണം ഫൊക്കാനയുടെ പ്രവര്‍ത്തനശൈലിയും ആശയങ്ങളും കൂടുതല്‍ ജനകീയമാകുന്നതിന്റെ തെളിവാണെന്ന്‌ ജി.കെ. പിള്ള തന്റെ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണയും സഹകരണവും നല്‍കിവരുന്ന അമേരിക്കന്‍ മലയാളികള്‍ക്ക്‌ തികച്ചും അഭിമാനിക്കാവുന്ന അസുലഭ നിമിഷങ്ങളായിരുന്നു പമ്പയുടെ കരകളിലേക്ക്‌ ആവേശത്തിന്റെ തിരകള്‍ നീട്ടിയ ജലഘോഷയാത്രയും ആവേശകരമായ വള്ളംകളി മത്സരവും. ഒരു പ്രവാസി സംഘടന ആദ്യമായി സ്‌പോണ്‍സര്‍ ചെയ്യുന്ന ജലമേളയെന്ന പേര്‌ ഫൊക്കാനയ്‌ക്ക്‌ സ്വന്തം. കൂട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി 25 ലക്ഷം രൂപ ഗ്രാന്റ്‌ അനുവദിച്ച കാര്യം പ്രഖ്യാപിക്കുന്നതും ഈ ജലമേളയിലാണെന്ന പ്രത്യേകതയുമുണ്ട്‌.
ആറന്മുള ജലോത്സവത്തിന്‌ ഫൊക്കാനയുടെ ഓണസമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക