Image

ബാഡ്‌ ബോയ്‌സ്‌

Published on 14 March, 2013
ബാഡ്‌ ബോയ്‌സ്‌
ബാഡ്‌ ബോയ്‌സ്‌ സജീവന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്നു. ചിത്രത്തില്‍ മൂവര്‍ സംഘമായി സിദ്ധിഖ്‌, സായ്‌കുമാര്‍, പാര്‍ത്ഥിപന്‍ എന്നിവര്‍ അഭിനയിക്കുമ്പോള്‍ അപ്പുക്കുട്ടനായി മണിയന്‍പിള്ള രാജു എഴുതുന്നു. വിവേകായി തമിഴ്‌ നടന്‍ നാരായണന്‍ പ്രത്യക്ഷപ്പെടുന്നു. പുതുമുഖം കവിതയാണ്‌ അച്ചുവായി അഭിനയിക്കുന്നത്‌.

ദേവന്‍, മന്‍രാജ്‌, തമിഴ്‌ നടന്‍ ശരണ്‍ രാജ്‌, സ്‌ഫടികം ജോര്‍ജ്‌, മജീദ്‌, ചാലി പാലാ, ലക്ഷ്‌മി ശര്‍മ്മ സരയു, ശാരി, കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.

പച്ചമാങ്ങ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ്‌ നായര്‍ നിര്‍വഹിക്കുന്നു. ദിനാദ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക്‌ രാഹുല്‍ രാജ്‌ ഈണം പകരുന്നു. മാര്‍ച്ച്‌ ആദ്യം എറണാകുളത്ത്‌ ചിത്രീകരണം ആരംഭിക്കും. ബാംഗളൂരാണ്‌ മറ്റൊരു ലൊക്കേഷന്‍. എ.എസ്‌. ദിനേശ്‌
ബാഡ്‌ ബോയ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക